
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മാനാട് സിനിമ വൻ വിജയമായതോടെ തമിഴിലെ സൂപ്പർതാര പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ സിമ്പു. ഹൻസിക നായികയായി എത്തുന്ന മഹാ എന്ന ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുന്നുണ്ട്. പ്രിയതാരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തി. മധുരയിൽ 1000 അടി വലിപ്പമുളള ബാനറാണ് ആരാധകർ സ്ഥാപിച്ചത്.
ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ ആദ്യം എന്ന രീതിയിലായിരുന്നു വീഡിയോ പങ്കുവെയ്ക്കപ്പെട്ടത്. എന്നാൽ ഈ ബാനർ നീക്കിയിരിക്കുകയാണ് പൊലീസ്. അനധികൃതമായാണ് ബാനർ സ്ഥാപിച്ചതെന്നുകണ്ടാണ് പൊലീസിന്റെ നടപടി. മാനാടിന് ശേഷം എത്തുന്ന ചിത്രമായതിനാലാണ് വമ്പൻ ബാനറുമായി ആരാധകർ എത്തിയത്.
A Thousand Feet banner for the First time in Kollywood Cinemas!
â Satham_STR (@SathamSTR_) July 18, 2022
The Brand One and only #SilambarasanTR @vinoth_pappu you deserve it! மதà¯à®°à¯ à®à®¿à®à¯à®à®¿ STR வà¯à®±à®¿à®¯à®°à¯à®à®³à¯#1000FeetOfSTR #à®à®°à¯à®¤à®²à¯à®µà®©à¯à®à®¿à®®à¯à®ªà¯#Maha @SilambarasanTR_ @ihansika @MathiyalaganV9 @MahatOfficial pic.twitter.com/yKJaSonpo5
ഹൻസികയുടെ 50-ാം ചിത്രമാണ് മഹാ. യു.ആർ ജമീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീകാന്ത്, കരുണാകരൻ, തമ്പി രാമയ്യ, ബേബി മാനസ്വി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. കാമിയോ റോളിലാണ് സിമ്പു എത്തുന്നത്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


