'ഞാൻ കുടിക്കുന്ന ബ്രാൻഡ് അന്വേഷിച്ച് ആരും വരണ്ട'; വിഡിയോയുമായി അമൃത സുരേഷ്

മദ്യപിക്കുകയാണെന്നു തോന്നിപ്പിക്കും വിധത്തിലുള്ളതാണ് വിഡിയോ

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST
Edited by :migrator

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് ​ഗായിക അമൃത സുരേഷ്. ചിത്രങ്ങളും വിഡിയോയുമായി താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ തന്നെ താരം സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്. കഴിഞ്ഞ ദിവസം അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ ഹിറ്റാകുന്നത്. 

കയ്യിൽ ചില്ലു ​ഗ്ലാസുമായി ഇരിക്കുന്ന അമൃതയെയാണ് വിഡിയോയിൽ കാണുന്നത്. ആലിയ ഭട്ടിന്റെ ‘ഗംഗുഭായി കത്തിയാവാഡി’ ചിത്രത്തിലെ ‘ഡോലിഡ’ എന്ന ഗാനം പശ്ചാത്തലമാക്കിയ വിഡിയോയിൽ സ്റ്റൈലായാണ് താരത്തിന്റെ ഇരുപ്പ്. മദ്യപിക്കുകയാണെന്നു തോന്നിപ്പിക്കും വിധത്തിലുള്ളതാണ് വിഡിയോ. എന്നാൽ താൻ കുടിച്ചതിന്റെ ബ്രാൻഡ് ഏതാണെന്നു ചോദിച്ച് ആരും വരേണ്ട എന്നാണ് അമൃത കുറിച്ചിരുന്നത്. ​ഗ്ലാസിലുള്ളത് കട്ടൻചായയാണെന്നും താരം വ്യക്തമാക്കി. 

‘ആളുകള്‍ നിങ്ങളെ വെറുക്കും, തകര്‍ക്കും, വിലയിരുത്തും, എന്നാൽ നിങ്ങൾ എങ്ങനെ നിലനിൽക്കുന്നു എന്നതാണ് യഥാർഥ നിങ്ങളെ സൃഷ്ടിക്കുന്നത്. വിഡിയോയിൽ ഞാൻ കുടിക്കുന്നത് കട്ടൻ ചായ മാത്രമാണ്. അതുകൊണ്ട് ദയവായി ബ്രാൻഡ് ഏതാണെന്നും കുടിക്കുന്നത് എന്താണെന്നും ചോദിച്ചുകൊണ്ടുള്ള വൃത്തികെട്ട കമന്റുകളുമായി വരേണ്ട- അമൃത കുറിച്ചു. എന്തായാലും ​ഗായികയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now