അമൃത പങ്കുവച്ച സന്തോഷ ചിത്രം; പാപ്പുവിന്റെ നാക്ക് കണ്ട് കൗതുകം

"ഹാപ്പിനസ്" എന്ന് കുറിച്ചാണ് അമൃത ചിത്രങ്ങൾ പങ്കുവച്ചത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:17 am IST

പങ്കാളി ​ഗോപി സുന്ദറിനും മകൾ അവന്തികയ്ക്കും ഒപ്പമുള്ള സന്തോഷ ചിത്രം പങ്കുവച്ച് ​ഗായിക അമൃത സുരേഷ്. മൂവരും ഒന്നിച്ച് സമയം ചിലവഴിച്ചപ്പോൾ പകർത്തിയ ചിത്രങ്ങളാണ് അമൃത പങ്കുവച്ചത്. "ഹാപ്പിനസ്" എന്ന് കുറിച്ചാണ് ചിത്രങ്ങൾ പങ്കുവച്ചത്.

ഫോട്ടോയിൽ പാപ്പുവിന്റെ നാക്കാണ് കൂടുതൽ പേരിലും കൗതുകമുണർത്തിയത്. അമൃത പങ്കുവച്ചരിക്കുന്ന ഒരു ചിത്രത്തില്‍ ഗോപി സുന്ദറും അമൃതയും നാവ് പുറത്തേക്ക് ഇട്ട് നില്‍ക്കുന്നത് കാണാം. ഇതേ ചിത്രത്തിൽ പാപ്പു മാത്രം തന്റെ നാവ് വളരെ വിചിത്രമായ രീതിയില്‍ മടക്കി വച്ചിരിക്കുകയാണ്. ഇത് എങ്ങിനെ സാധിച്ചു എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. പാപ്പുവിന്റെ നാക്ക് കണ്ട് അങ്ങനെ ചെയ്യാൻ ശ്രമിച്ചവരുണ്ടോ?, ഇതെങ്ങനെയാണ് പാപ്പു ഇങ്ങനെ നാക്ക് വച്ചിരിക്കുന്നത്? എന്നൊക്കെയാണ് പലരും കമന്റുകളിൽ കുറിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now