
താന് എന്താണോ കേരളത്തോട് പറഞ്ഞത് അത് സത്യസന്ധമായിരുന്നു എന്ന് വ്യക്തമാകുന്നതാണ് പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള ഉത്തരവ്

News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കൊച്ചി: സിഎംആര്എല്എക്സാലോജിക് സാമ്പത്തിക ഇടപാടില് പിണറായി വിജയനെതിരെ എഫ്ഐആര് റജിസ്റ്റര് ചെയ്യണമെന്ന ഹൈക്കോടതി വിധിയില് സന്തോഷമെന്ന് എംഎല്എ മാത്യു കുഴല്നാടന്. വിധിയെ സര്വാത്മനാ സ്വാഗതം ചെയ്യുന്നു. താന് ആദ്യം മുതല് പറഞ്ഞ കാര്യം സത്യമായി പരിണമിക്കുന്നതില് വലിയ സന്തോഷം ഉണ്ടെന്നും മാത്യു കുഴല്നാടന് പറഞ്ഞു.
പിണറായിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തനിക്ക് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിലും ആ കോമ്പൗണ്ടില് വച്ച് താന് പറഞ്ഞിരുന്നു സത്യം പുറത്തുവരുമെന്ന്. സത്യം വളരെ ശക്തമാണ്. ഈ ഉത്തരവ് കാലത്തിന്റെ കാവ്യനീതിയാണ്. സുപ്രീം കോടതിക്ക് മുകളില് വലിയ കോടതി കോടതിയുണ്ടെന്ന് വിശ്വസക്കുന്നയാളാണ് താന്. അദ്ദേഹത്തിന്റെ കരുത്തും ശക്തിയുംആര്ക്കും തിരിച്ചറിയാന് കഴിയില്ല. താന് എന്താണോ കേരളത്തോട് പറഞ്ഞത് അത് സത്യസന്ധമായിരുന്നു എന്ന് വ്യക്തമാകുന്നതാണ് പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള ഉത്തരവെന്നും മാത്യു പറഞ്ഞു.
സിഎംആര്എല്എക്സാലോജിക് ഇടപാടില് മുന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന് ഹൈക്കോടതി നിര്ദേശം നല്കിയിരുന്നു. സിഎംആര്എല്ലും പിണറായി വിജയന്റെ മകള് വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്കിയ രേഖകളുടെ അടിസ്ഥാനത്തില് എഫ്ഐആര് റജിസ്റ്റര് ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ നിര്ദേശം. ഇഡി നല്കിയ രേഖകളുടെ അടിസ്ഥാനത്തില് നേരത്തെ സര്ക്കാര് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല് ഇതു പോര, എഫ്ഐആര് റജിസ്റ്റര് ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്ദേശം. ഇതോടെ, പിണറായി വിജയന്, ടി. വീണ, ഭര്ത്താവും മുന് മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ കേസെടുക്കേണ്ടി വരും.
വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ.എം.ഷാജഹാന് നല്കിയ ഹര്ജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നല്കിയ റിപ്പോര്ട്ടില് എഫ്ഐആര് റജിസ്റ്റര് ചെയ്യാതെ സര്ക്കാര് വീഴ്ച വരുത്തിയെന്നു കാട്ടിയായിരുന്നു ഹര്ജി. സിഎംആര്എല് കമ്പനിയില്നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള് നടന്നെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസിന് ഇ.ഡി വിവരങ്ങള് നല്കിയത് മുന്നിര്ത്തിയായിരുന്നു ഹര്ജി.
Summary
CMRL-Exalogic Case: MLA Mathew Kuzhalnadan Welcomes High Court Order to Register FIR Against Pinarayi Vijayan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


