മകൾ പാപ്പു ​'ഗോൾഡൻ അവർ' ​ആലപിക്കുന്ന വിഡിയോ പങ്കുവച്ച് ​ഗായിക അമൃത സുരേഷ്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:10 am IST

News Now

മകൾ പാപ്പുവിന്റെ മനോഹരമായ പാട്ട് പങ്കുവച്ച് ​ഗായിക അമൃത സുരേഷ്. അവന്തിക ​'ഗോൾഡൻ അവർ' ​ആലപിക്കുന്ന വിഡിയോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. "മൈ ​ഗോൾഡൻ അവർ" എന്ന് കുറിച്ച് പങ്കുവച്ച വിഡിയോ കണ്ട് അമ്മയെപ്പോലെ മകളും നന്നായി പാടുന്നുണ്ടെന്നാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

യൂട്യൂബ് ചാനലിലടക്കം സജീവമാണെങ്കിലും പാപ്പുവിന്റെ പാട്ടുകൾ ആരാധകർ അധികം കേട്ടിട്ടില്ല. ഇതാദ്യമായാണ് ഇത്രമനോഹരമായി പാപ്പുവിന്റെ പാട്ട് ആസ്വദിക്കാൻ അവസരം ലഭിക്കുന്നത്. ഐ വാസ് ഓൾ എലോൺ വിത്ത് ദി ലവ് ഓഫ് മൈ ലൈഫ് എന്ന് തുടങ്ങുന്ന ഭാ​ഗമാണ് പാപ്പു ആലപിച്ചിരിക്കുന്നത്. അമൃതയുടെ അതേ ശബ്ദമെന്നും ജൂനിയർ അമൃത സുരേഷ് എന്നുമെല്ലാമാണ് കമന്റുകൾ. 

നടൻ ബാലയുടെ മകളാണ് അവന്തിക. അമൃതയും ബാലയും വേർപിരിഞ്ഞതിന് പിന്നാലെ അമൃതയ്ക്കൊപ്പമാണ് അവന്തികയുള്ളത്. ബാല അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം കാണാൻ മകൾ തനിക്കൊപ്പമില്ലാത്തതിന്റെ ദുഃഖം നടൻ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. മകളെ അച്ഛനൊപ്പം വിടണമെന്ന് നിരവധിപ്പേർ ആവശ്യപ്പെടുന്നുണ്ടെങ്കിലും മകളുടെ തീരുമാനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നായിരുന്നു അമൃതയുടെ പ്രതികരണം. ഇത്തരം വിഷയങ്ങളടക്കം അമൃത പങ്കുവച്ച പുതിയ വിഡിയോയുടെ കമന്റ് ബോക്സിൽ ചർച്ചയാകുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates