ഗായകൻ ദില്‍ജാന്‍ കാറപകടത്തിൽ മരിച്ചു

അമൃത്സറിലേക്ക് വരികയായിരുന്ന ദിൽജാന്റെ കാർ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിക്കുകയായിരുന്നു

ദില്‍ജാന്‍/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:42 am IST
Edited by :migrator

പഞ്ചാബി ​ഗായകൻ ദില്‍ജാന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. ഇന്നലെ രാവിലെ അമൃതസര്‍-ജലന്ധര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. കർതർപൂരിൽ നിന്നും അമൃത്സറിലേക്ക് വരികയായിരുന്ന ദിൽജാന്റെ കാർ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു. 

കർതർപൂർ സ്വദേശിയാണ് അദ്ദേഹം. കാറിന്റെ മുന്‍ഭാഗം തകര്‍ത്താണ് ഗായകനെ പുറത്തെടുത്തത്. ആശുപത്രിയില്‍  എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദിൽജാന്റെ ഭാര്യയും മക്കളും കാനഡയിലാണ്. 

അമിതവേ​ഗത്തിലെത്തിയ വാഹനം ഡിവൈഡറിൽ ഇടിച്ച ശേഷം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഗായകന്റെ മരണത്തില്‍ അനുശോചിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now