
"ഞങ്ങളുടെ കൂട്ടിലെ വാനമ്പാടി പറന്നുയരുകയാണ്"; സംഗീതം പഠിക്കാൻ പ്രാര്‍ത്ഥന ലണ്ടനിലേക്ക്
സംഗീതത്തില്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ് പ്രാര്‍ത്ഥന
മലയാള സിനിമകളിലടക്കം നിരവധി ഗാനങ്ങൾ ആലപിച്ച് ശ്രദ്ധനേടിക്കഴിഞ്ഞു അഭിനേതാക്കളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടേയും മകളായ പ്രാർത്ഥന ഇന്ദ്രജിത്ത്. ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ച പ്രാർത്ഥന ഇപ്പോഴിതാ സംഗീതത്തില്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ്. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സർവകലാശാലയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നത്.
''ഞങ്ങളുടെ കൂട്ടിലെ വാനമ്പാടി അവളുടെ സംഗീത സ്വപ്ന ലോകത്തേക്ക് പറന്നുയരുകയാണ്'', എന്ന് കുറിച്ച് മകളുടെ സന്തോഷനിമിഷം ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ഷൂട്ടിങ്ങിനായി ലണ്ടനിലെത്തിയ ഇന്ദ്രജിത് മകളെ വരവേല്‍ക്കാനായി എയർപോർട്ടിൽ എത്തിയിരുന്നു. ''പാത്തു നിനക്ക് സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള ഒരു മികച്ച ഘട്ടമായി മാറട്ടെ. ഈ ഘട്ടത്തില്‍ നമ്മള്‍ ഒരുമിച്ചായതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിന്നില്‍ എന്നും അച്ഛന്‍ അഭിമാനം കൊള്ളുന്നു. അമ്മയും അച്ഛനും നച്ചുവും വീട്ടില്‍ നിന്റെ പാട്ടുകള്‍ മിസ്സ് ചെയ്യും. ഉയരത്തില്‍ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ'' ഇന്ദ്രജിത്ത് കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
