അന്തരിച്ച ആരാധികയ്‌ക്ക് ആദര​ഗീതം അർപ്പിച്ച് ടെയ്‌ലർ സ്വിഫ്റ്റ്

ടെയ്‌ലർ സ്വിഫ്റ്റ്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:27 am IST

News Now

ആരാധികയുടെ അപ്രതീക്ഷിത വിയോ​ഗത്തെ തുടർന്ന് സം​ഗീത പരിപാടി മാറ്റിവെച്ച പ്രശസ്ത ​ഗായിക ടെയ്‌ലർ സ്വിഫ്റ്റ് ഇടവേളയ്‌ക്ക് ശേഷം വീണ്ടും വേദിയിലേക്ക്. അന്തരിച്ച ആരാധിക അന്ന ക്ലാര ബെനവിഡിസിന് വേണ്ടി ആദര​ഗീതം അർപ്പിച്ചാണ് ടെയ്‌ലർ വീണ്ടും ബ്രസീലിന്റെ വേദിയിലെത്തിയത്. ബ്രസീലിൽ തന്റെ സം​ഗീത പരിപാടി കാണാനെത്തിയ അന്ന സഹിക്കാനാവാത്ത ചൂടിൽ തളർന്നു വീഴുകയായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇത് ടെയ്‌ലറിന് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഇതിനു പിന്നാലെയാണ് സം​ഗീത പരിപാടി മാറ്റി വെച്ചത്. 

ആരാധികയുടെ മരണം തന്നെ തകർത്തു കളഞ്ഞെന്നും ദുഃഖം താങ്ങാൻ കഴിയുന്നില്ലെന്നും കഴിഞ്ഞ ദിവസം ടെയ്‌ലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലോകമാകമാനം ആരാധകരുള്ള പ്രശസ്ത അമേരിക്കൻ ​ഗായികയും ഗ്രാമി അവാർഡ് ജേതാവുമാണ് ടെയ്‌ലർ സ്വിഫ്റ്റ്. സിഫ്റ്റീസ് എന്ന പേരിൽ അറിയപ്പെടുന്ന ആരാധകർക്കായി താരം ഇടയ്‌ത്തിടെ സർപ്രൈസുകളും നൽകാറുണ്ട്.

കോവിഡ് കാലത്ത് ന്യൂയോർക്കിലെ ആശുപത്രിയിലെ നഴ്സായ തന്റെ ആരാധികയ്ക്ക് ടെയ്‌ലർ പിറന്നാൾ സമ്മാനങ്ങൾ അയച്ചുകൊടുത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിറ്റ്നി ഹിൽട്ടൺ എന്ന യുവതിക്കാണ് മുപ്പതാം ജന്മദിനത്തിൽ ഗായിക സമ്മാനങ്ങൾ അയച്ചു നൽകിയത്. സമ്മാനങ്ങൾക്കൊപ്പം ടെയ്‌ലർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും നൽകിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates