
'സ്റ്റിറോയ്ഡ് ഉപയോഗിച്ച് ശിവകാർത്തികേയന്റെ ആരോഗ്യം പോയി'; അമരന്റെ സമയത്ത് വന്ന വ്യാജ വാർത്തകളെക്കുറിച്ച് നടൻ
ഞാൻ എന്റെ ബോഡി ഫിറ്റാക്കി അത്രയേ ഉണ്ടായിരുന്നുള്ളൂ.

മദ്രാസിയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടൻ ശിവകാർത്തികേയൻ. സെപ്റ്റംബർ 5 ന് തിയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എആർ മുരുഗദോസ് ആണ്. ഇപ്പോഴിതാ തനിക്കെതിരെ വന്ന വ്യാജ വാർത്തകളെ കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിങ്ങളെക്കുറിച്ച് എന്തെങ്കിലും അഭ്യൂഹങ്ങൾ അല്ലെങ്കിൽ വ്യാജ വാർത്തകൾ വന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ശിവകാർത്തികേയനോട് അവതാരക ചോദിച്ചത്.
സ്റ്റിറോയ്ഡ് ഉപയോഗിച്ച് ആരോഗ്യം നഷ്ടപ്പെട്ടു എന്ന തരത്തിലൊക്കെ വാർത്തകൾ വന്നിരുന്നുവെന്ന് പറയുകയാണ് ശിവകാർത്തികേയൻ. "ഒരുപാട് വന്നിട്ടുണ്ട്. അമരന്റെ സമയത്ത് ഞാൻ സിക്സ് പാക്ക് ആക്കിയിരുന്നു. അതിന്റെ ചിത്രമെടുത്ത് ആളുകൾ അത് 8 പാക്ക് ആക്കി. ആ സമയത്ത് ഞാൻ 1 പാക്ക് പോലും ആയിട്ടില്ലായിരുന്നു. ഞാൻ എന്റെ ബോഡി ഫിറ്റാക്കി അത്രയേ ഉണ്ടായിരുന്നുള്ളൂ.
അതുകഴിഞ്ഞപ്പോൾ അവർ എന്റെ മുഖമൊക്കെ വലിച്ചു നീട്ടി വലുതാക്കി. ശിവകാർത്തികേയൻ സ്റ്റിറോയ്ഡ് ഉപയോഗിച്ചു അദ്ദേഹത്തിന്റെ ആരോഗ്യം നഷ്ടപ്പെട്ടു, അദ്ദേഹത്തിന്റെ ലുക്ക് കണ്ടോ എന്ന തരത്തിലൊക്കെ പിന്നീട് തലക്കെട്ടുകൾ വന്നു. അയ്യോ... എന്നാണ് ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയത്". - ശിവകാർത്തികേയൻ പറഞ്ഞു.
അതേസമയം രുക്മിണി വസന്ത് ആണ് മദ്രാസിയിൽ നായികയായെത്തുന്നത്. നടൻ ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തിയ അമരൻ വൻ ഹിറ്റായി മാറിയിരുന്നു. 300 കോടിയിലധികം ചിത്രം കളക്ട് ചെയ്യുകയും ചെയ്തിരുന്നു.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Cinema News: Actor Sivakarthikeyan about Fake thumbnails.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിവിന്റെ സിനിമകൾക്കുണ്ടാകുന്ന ശ്രദ്ധ എന്തുകൊണ്ട് എന്റെ സിനിമകൾക്ക് കിട്ടുന്നില്ല; മലയാള സിനിമയിൽ അധികാരശ്രേണി ഇല്ല'


