
'എംപുരാനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിലെ പാട്ടല്ലേ വെക്കേണ്ടത്, അല്ലാതെ അയാള്‍ കമ്പോസ് ചെയ്ത പാട്ട് അല്ലല്ലോ'; ദീപക് ദേവ്
പക്ഷേ, അതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടായിരുന്നു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് എംപുരാൻ. റിലീസിന് തൊട്ടുപിന്നാലെ തന്നെ ചിത്രം വൻ വിവാദങ്ങളിലും അകപ്പെട്ടിരുന്നു. സംഘപരിവാർ അനുകൂലികൾ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെ നിർമാതാക്കൾ റീ സെന്‍സര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. ഇതോടൊപ്പം ചിത്രത്തിനായി ദീപക് ദേവ് ഒരുക്കിയ സംഗീതവും വിമര്‍ശനത്തിന് കാരണമായി.
ചിത്രത്തോട് ചേർന്ന് നിൽക്കാൻ ദീപക് ദേവിന്റെ സംഗീതത്തിന് സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. ഇതിന് പിന്നാലെ എംപുരാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദർ പങ്കുവച്ച പോസ്റ്റിന് മറ്റു ചില ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ദീപക് ദേവ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആ പോസ്റ്റ് ഞാനും കണ്ടിരുന്നു. എംപുരാനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള പോസ്റ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. പക്ഷേ, അതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. ആ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന പാട്ട് സാഗര്‍ ഏലിയാസ് ജാക്കിയിലേതാണ്. എംപുരാനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കില്‍ അതിലെ പാട്ടല്ലേ വെക്കേണ്ടിയിരുന്നത്. അല്ലാതെ, അയാള്‍ കമ്പോസ് ചെയ്ത ഒരു പാട്ട് വെച്ചതിലൂടെ ഗോപി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നുണ്ടല്ലോ.
ആ സമയത്ത് എംപുരാനിലെ മ്യൂസിക്കിനെക്കുറിച്ചും പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനെക്കുറിച്ച് അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തത് അവസരം മുതലാക്കിയതായാണ് എനിക്ക് തോന്നിയത്. പലരും എന്നോട് ഈ പോസ്റ്റിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് മെസ്സേജൊക്കെ ചെയ്തിരുന്നു.
അപ്പോഴെല്ലാം ഇത് പരാതിപ്പെടാന്‍ അവര്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വേണ്ടെന്ന് ഞാന്‍ അവരോട് പറയുകയായിരുന്നു. കാരണം, അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല".- ദീപക് ദേവ് പറഞ്ഞു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Cinema News: Music Director Deepak Dev against Gopi Sundar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




