
അന്യഗ്രഹ ജീവി ചായ ഇട്ടുതരും; ഏലിയൻ ചിത്രവുമായി ശിവകാർത്തികേയൻ, അയലാൻ ടീസർ
ഗംഭീര ദൃശ്യമികവോടെയാണ് ചിത്രം എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന

നടൻ ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം അയലാൻ ടീസർ പുറത്ത്. ഭൂമിയിലേക്ക് എത്തുന്ന അന്യഗ്രഹജീവിയുടെ കഥ പറയുന്ന സയൻ ഫിക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത് രവി കുമാർ ആണ്. ഗംഭീര ദൃശ്യമികവോടെയാണ് ചിത്രം എത്തുക എന്നാണ് ടീസർ നൽകുന്ന സൂചന.
2015ൽ പുറത്തിറങ്ങിയ 'ഇൻട്ര് നേട്ര് നാളൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ. രവികുമാർ. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. രാകുൽ പ്രീത് സിങ്ങാണ് ചിത്രത്തിൽ നായികയാകുന്നത്. ശരത് കേൽകർ, ഇഷ കോപ്പികർ, യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
എ.ആർ. റഹ്മാൻ ആണ് സംഗീതം. അൻബറിവാണ് സംഘട്ടനസംവിധാനം. നീരവ് ഷാ ഛായാഗ്രഹണവും റൂബൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. വിവേക്, മദൻ കർക്കി എന്നിവരാണ് ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി. രാജയാണ് അയലാൻ നിർമിക്കുന്നത്. ചിത്രം 2024 പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
