കംഫർട്ടബിളായ സാഹചര്യം നഷ്ടപ്പെട്ടു, ഷോയിൽ നിന്ന് പിന്മാറാനുള്ള കാരണം പറഞ്ഞ് സ്നേഹ

അടുത്തിടെയാണ് ഇരുവരും പല ടെലിവിഷൻ ഷോകളിൽ നിന്നും പിൻമാറിയത് വാർത്തയായിരുന്നു

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:59 am IST
Edited by :migrator

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ ഷോയിലുടെ മണ്ഡോതിയും ലോലിതനുമായി എത്തി ഹൃദയം കവർന്ന ഇവർ പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് ഇരുവരും പല ടെലിവിഷൻ ഷോകളിൽ നിന്നും പിൻമാറിയത് വാർത്തയായിരുന്നു. ഇപ്പോൾ പിൻമാറ്റത്തിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്നേഹ. 

യൂട്യൂബ് ചാനലിലൂടെയുള്ള ക്യു ആൻഡ് എ സെഷനിലൂടെയാണ് പിന്മാറ്റത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. അടുത്തിടെയാണ് ഹിറ്റായി മാറിയ ചക്കപ്പുഴം ടെലിവിഷൻ ഷോയിൽ നിന്ന് ശ്രീകുമാർ പിൻമാറുന്നത്. ഉത്തമൻ എന്ന താരത്തിന്റെ കഥാപാത്രം മികച്ച ശ്രദ്ധ നേടിയിരിക്കുന്ന സമയത്തെ ഈ പിന്മാറ്റം ആരാധകരെ ഞെട്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്നേഹയ്ക്ക് ആദ്യമായി മറുപടി നൽകേണ്ടിവന്നത് ശ്രീകുമാറിന്റെ പിൻമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു. അതിന്റെ ഉത്തരം പറയേണ്ടത് ശ്രീകുമാറാണെന്നും, പക്ഷെ ശ്രീ ഇപ്പോഴിവിടില്ലാത്തതുകൊണ്ട്, ശ്രീ വരുമ്പോള്‍ ഒരു വീഡിയോ ചെയ്യാം എന്നുമാണ് സ്‌നേഹ പറയുന്നത്. ഡയറക്ടറുമായുള്ള ചെറിയ പ്രശ്‌നമാണ് ശ്രീകുമാറിന്റെ പിന്മാറ്റത്തിന് കാരണമെന്ന് നേരത്തെ സ്നേഹ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ നിരവധി ചോദ്യങ്ങളുമായി പ്രേക്ഷകരും എത്തി. എന്നാൽ ഇതിനെല്ലാം ശ്രീ തന്നെ ഉത്തരം നൽകും എന്നാണ് സ്നേഹ പറയുന്നത്. 

അതുപോലെതന്നെ അളിയന്‍ വെര്‍സസ് അളിയന്‍ എന്ന ഷോയില്‍ നിന്ന് സ്‌നേഹയും പിന്മാറിയിരുന്നു. ഇതിന്റെ കാരണം ചോദിച്ചുകൊണ്ടും ആരാധകരെത്തി. കംഫർട്ടബിളായുള്ള സാഹചര്യം നഷ്ടപ്പെട്ടതുകൊണ്ട് പിന്മാറിയത് എന്നായിരുന്നു താരത്തിന്റെ മറുപടി  'നമ്മളൊരു പ്രോഗ്രാം ഏറ്റെടുക്കുമ്പോള്‍, അതിനൊരു എഗ്രിമെന്റ് ഉണ്ടാകും. ആ എഗ്രിമെന്റ് കഴിഞ്ഞതുകൊണ്ടാണ് ഞാന്‍ അളിയന്‍ വെര്‍സസ് അളിയനില്‍നിന്നും പിന്മാറിയത്. ഇത് കേള്‍ക്കുമ്പോള്‍ വരുന്ന അടുത്ത ചോദ്യം, എഗ്രിമെന്റ് പുതുക്കാമായിരുന്നില്ലേ എന്നതാണ്. നമ്മള്‍ ചെയ്യുന്നത് നമ്മുടെ ജോലിയാണ് എന്നതെല്ലാം ശരിയാണ്. പക്ഷെ, നമ്മുടെ കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സാഹചര്യത്തില്‍ മാത്രമേ അത് വര്‍ക്കൗട്ട് ആകുകയുള്ളു. അങ്ങനെ ഞങ്ങളുടെ കംഫര്‍ട്ടും നഷ്ടപ്പെട്ടു, എഗ്രിമെന്റും അവസാനിച്ചപ്പോഴാണ് അതില്‍നിന്നും മാറുന്നത്.' എന്നാണ് സ്‌നേഹ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now