
'അവസാനം ഒരു ചെറിയ വിശേഷമുണ്ട്'; സന്തോഷവാർത്തയുമായി സ്നേഹയും ശ്രീകുമാറും; വിഡിയോ
താൻ അഞ്ചു മാസം ഗർഭിണിയാണ് എന്നാണ് സ്നേഹ പറഞ്ഞത്

ടെലിവിഷൻ ആരാധകരുടെ പ്രിയതാര ദമ്പതികളായ സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് ഇരുവരും മലയാളികളുടെ ഹൃദയം കവരുന്നത്. ഇപ്പോൾ ജീവിതത്തിലെ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ദമ്പതികൾ. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് സ്നേഹയും ശ്രീകുമാറും. യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സന്തോഷം അറിയിച്ചത്.
താൻ അഞ്ചു മാസം ഗർഭിണിയാണ് എന്നാണ് സ്നേഹ പറഞ്ഞത്. വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യത്തിന് സമയമാകുമ്പോൾ പറയാം എന്നാണ് പറഞ്ഞിരുന്നത്. അവസാനം ഒരു ചെറിയ വിശേഷമുണ്ട് എന്നാണ് സ്നേഹയുടെ വാക്കുകൾ. ഗർഭിണിയാണെന്ന് അറിഞ്ഞിട്ട് കുറച്ചു മാസം ആയെന്നും സ്കാനിങ് എല്ലാം നടത്തി ഓകെ ആയിട്ട് എല്ലാവരേയും അറിയിക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
ഗർഭിണിയാണെന്ന് അറിയാൻ വൈകിയെന്നാണ് സ്നേഹ പറയുന്നത്.. അറിയുമ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടിരുന്നു. അങ്ങനെ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.- സ്നേഹ പറഞ്ഞു.
ദുബായിലെ ഒരു പരിപാടിക്കു തൊട്ടുമുൻപാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. അവസാനം സാഹസികമായി ശ്രീകുമാറിനും വിസയൊപ്പിച്ച് ഒന്നിച്ച് ദുബായിൽ പോവുകയായിരുന്നു. ഗർഭിണിയാണെന്ന് അറിയാതെ ആദ്യ മാസങ്ങളിൽ കുറെ യാത്ര ചെയ്‌തെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഗർഭിണിയാണെങ്കിലും ഇപ്പോഴും ഷൂട്ടിങ് തിരക്കിലാണ് സ്നേഹ. സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞതിന് ശേഷം അഞ്ചു തവണ വിദേശ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ശാരീരികമായി മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും സ്നേഹ വ്യക്തമാക്കി. കൂടാതെ സെറ്റിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

കളമശേരി കൂട്ടബലാത്സംഗം; പ്രതികളായ യുവതിയും യുവാവും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് വയനാട്ടില്‍

പാഴെന്ന് കരുതി കളയുന്ന മത്തങ്ങക്കുരു; ആരോഗ്യത്തിന് ഇത്രയും ഗുണങ്ങളോ?
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

Related News

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ

ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ
