നടൻ സോബി ജോർ‍ജിന് മൂന്നു വർഷം കഠിന തടവ്

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി

സോബി ജോർജ്/ചിത്രം: ഫേയ്സ്ബുക്ക്
Edited by :migrator
Last Updated :20 ജനുവരി 2024, 9:10 am IST

കൊച്ചി; വഞ്ചനക്കേസിൽ നടൻ കലാഗൃഹം സോബി ജോർജിന് മൂന്നു വർഷം കഠിന തടവ്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിധി. കേസിലെ ഒന്നാം പ്രതിയാണ് സോബി. നടന്റെ അമ്മ ചിന്നമ്മയാണ് രണ്ടാം പ്രതി. 

ഇടക്കൊച്ചി സ്വദേശി പീറ്റർ വിത്സനാണ് മൂന്നാം പ്രതി. ഇയാളെയും മൂന്നു വർഷം കഠിന തടവിനാണ്തോപ്പുംപടി കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. സോബിയുടെ അമ്മ ചിന്നമ്മ ജോർജ്‌ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2014-ലാണ് സംഭവം. പള്ളുരുത്തി പോലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ളിക്‌ പ്രോസിക്യൂട്ടർ എം.സി. അനീഷ് ഹാജരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now