തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടു.

Last Updated :20 January 2024, 8:32 am IST

News Now

ശ്രീലങ്കന്‍ ഇതിഹാസ താരം മുത്തയ്യ മുരധീരനെ കുറിച്ചുള്ള സിനിമ എടുക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരെ തമിഴ്‌നാട്ടില്‍ എതിര്‍പ്പ് ശക്തമാണ്. 800 എന്ന് പേരിട്ട ചിത്രത്തില്‍ മുരളീധരന്റെ  വേഷം ചെയ്യാന്‍ തയ്യാറെടുത്ത നടന്‍ വിജയ് സേതുപതി ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സീനു രാമസ്വാമി. 

തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി കെ പളനിസ്വാമിയോട് ആവശ്യപ്പെട്ടു. എത്രയും വേഗം മുഖ്യമന്ത്രി തന്നെ സഹായിക്കണമെന്നാണ് രാമസ്വാമി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമ നിര്‍മ്മിക്കാമെന്ന് ഏറ്റിരുന്ന പ്രൊഡക്ഷന്‍ ഹൗസ് ചിത്രത്തില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചതായി വിജയ് സേതുപതി തന്നോട് പറഞ്ഞതായി രാമസ്വാമി പറഞ്ഞു. 

താന്‍ വിജയ് സേതുപതിക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നത് എന്ന ഒരു തെറ്റിദ്ധാരണ പരന്നെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ ഉള്‍പ്പെടെയുള്ള തമിഴരുടെ പ്രിപ്പെട്ട താരമാണ് വിജയ് സേതുപതി. എന്നാല്‍ താന്‍ സേതുപതിക്ക് എതിരെ പ്രസ്താവന നടത്തി എന്ന തരത്തില്‍ രാത്രികളില്‍ വാട്‌സ്ആപ്പ് കോളുകള്‍ ലഭിക്കുകയാണ് എന്ന് രാമസ്വാമി പറഞ്ഞു. 

തനിക്കും വിജയ് സേതുപതിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നടന്റെ ഫാന്‍സ് ആയിരിക്കില്ല തന്നെ ഭീഷണിപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയങ്ങളെക്കുറിച്ച് സേതുപതിക്ക് അറിവുണ്ടെന്നും വിഷമിക്കേണ്ടെന്ന് പറഞ്ഞതായും അദ്ദേഹം പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates