
'ദേണ്ടെ എന്നെ ആരോ ഒഎല്‍എക്‌സില്‍ വിൽക്കാനിട്ടിരിക്കുന്നു'; രസകരമായ കണ്ടുപിടുത്തവുമായി ജിഷിൻ
ഒരു ഒഎൽഎക്സ് വിശേഷം പങ്കുവെച്ച് ആരാധകരെ ചിരിപ്പിക്കുകയാണ് ജിഷിൻ
സോഷ്യൽ മീഡിയയിൽ ആക്റ്റീവായ സീരിയൽ താരമാണ് ജിഷിൻ മോഹൻ. തന്റെ വിശേഷങ്ങളെല്ലാം രസകരമായ കുറിപ്പുകളിലൂടെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു ഒഎൽഎക്സ് വിശേഷം പങ്കുവെച്ച് ആരാധകരെ ചിരിപ്പിക്കുകയാണ് ജിഷിൻ. തന്നെ ആരോ ഒഎക്സ്എല്ലിൽ ഇട്ടു എന്നാണ് താരം പറയുന്നത്. ഇത് പറഞ്ഞപ്പോൾ ഭാര്യയുടെ രസകരമായ മറുപടിയും പങ്കുവെക്കുന്നുണ്ട്.
ജീവിതനൗക സീരിയലില്‍ എന്റെ കഥാപാത്രം അച്ഛനോട് പറയുന്ന ഒരു ഡയലോഗുണ്ട്. 'അച്ഛാ.. അച്ഛനെ ഞാന്‍ ഓ.എല്‍.എക്‌സില്‍ ഇട്ടു വില്‍ക്കട്ടെ' എന്ന്. അറംപറ്റിയതാണോ എന്നറിയില്ല. എന്നെ ദേണ്ടെ ആരോ ഓ.എല്‍.എക്‌സില്‍ എടുത്തിട്ടിരിക്കുന്നു. അതും 12000 രൂപയ്ക്ക്. ഈ കാര്യം ഭാര്യയോട് പറഞ്ഞപ്പോ അവള് പറയാ, 'അവര്‍ക്ക് വരെ മനസ്സിലായി, വില്‍ക്കാനുള്ളതാണെന്ന്. ഞാനാണെല്‍ ഫ്രീ ആയിട്ട് കൊടുത്തേനെ' എന്ന്. പകച്ചു പോയി എന്റെ ബാല്യം. ഇതിനാണോ, കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്? ആയിരിക്കുമല്ലെ..'
വിൽക്കാൻവച്ചിരിക്കുന്ന സാംസങ് എൽസിഡി ടിവിയിലാണ് ജിഷിനെ കാണുന്നത്. എന്തായാലും താരത്തെ ട്രോളിക്കൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. 12000 എന്നാകില്ല, നിങ്ങളെ 1200 രൂപയ്ക്കാകും വില്‍ക്കുക, ഇട്ടയാള്‍ക്ക് തെറ്റിയതാകും എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. കൂടാതെ ക്യാപ്ഷനിടാനുള്ള താരത്തിന്റെ കഴിവിനേയും ചിലർ പ്രശംസിക്കുന്നുണ്ട്. തലക്കെട്ട് സ്‌പെഷ്യലിസ്റ്റായി പോയാല്‍പ്പോരെയെന്നാണ് അവരുടെ ചോദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

Jantar Mantar Protest: പിണറായി വിജയന് പൊലീസ് കസ്റ്റഡിയില്‍

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു



