'ഞാന്‍ ഒരു ആണ്‍കുട്ടിയാണെന്ന് ഇടയ്ക്ക് തോന്നും'; സൂസന്നയുടെ പോസ്റ്റില്‍ കമന്റുമായി ഹൃത്വിക്

ആരാധകര്‍ ഏറ്റെടുക്കുകയാണ് സൂസന്നയുടെ പോസ്റ്റും അതിന് ഹൃത്വിക് നല്‍കിയ കമന്റും

ഹൃത്വിക്കും സൂസന്നയും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST
Edited by :migrator

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷവും ഉറ്റ സുഹൃത്തുക്കളായി ഇങ്ങനെയിരിക്കാന്‍ പറ്റുമോ? ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനേയും മുന്‍ ഭാര്യ സൂസന്ന ഖാന്റെയും സൗഹൃദം കണ്ടാല്‍ ആര്‍ക്കും തോന്നാവുന്ന സംശയമാണിത്. വിവാഹ ബന്ധം വേര്‍പെടുത്തിയശേഷം ഇവര്‍ ഒന്നിച്ച് അവധിക്കാലം ചെലവിടുകയും ഒരു വീട്ടില്‍ താമസിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സൂസന്നിന്റെ പോസ്റ്റിന് താരം നല്‍കിയ കമന്റാണ് ശ്രദ്ധ നേടുന്നത്. 

കറുത്ത ടീഷര്‍ട്ടും വെള്ള ഷര്‍ട്ടും ബ്ലാക്ക് റിപ്പ്ഡ് ജീന്‍സും ധരിച്ചുകൊണ്ടുള്ള മിറര്‍ സെല്‍ഫിയാണ് താരം പങ്കുവെച്ചത്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനായിരുന്നു രസകരം. ചിലസമയങ്ങളില്‍ എന്റെ തലയില്‍, ഞാനൊരു ആണ്‍കുട്ടിയാണെന്ന് തോന്നും- എന്നാണ് സൂസന്ന കുറിച്ചത്. തൊട്ടുപിന്നാലെ കമന്റുമായി ഹൃത്വിക് എത്തി. ചിരിച്ചുകൊണ്ട് നൈസ് പിക് എന്നാണ് താരം കുറിച്ചത്. എന്തായാലും ആരാധകര്‍ ഏറ്റെടുക്കുകയാണ് സൂസന്നയുടെ പോസ്റ്റും അതിന് ഹൃത്വിക് നല്‍കിയ കമന്റും. 

2000 ലാണ് സൂസന്നയും ഹൃത്വിക്കും വിവാഹിതരാവുന്നത്. ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള സ്റ്റാര്‍കപ്പിളായിരുന്നു ഇവര്‍. വിവാഹമോചന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. 2014 ലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now