ചുറ്റിപിണഞ്ഞ് കിടക്കുന്ന കഥയുടെ നിഷ്‌കളങ്കയായ ഇരയെന്നാണ് റിയയെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്

സോനി റസ്ദാന്‍,റിയ /ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:39 am IST

News Now

സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്ക് ഗുരുതര ആരോപണങ്ങള്‍ തന്നെയാണ് നേരിടേണ്ടിവന്നത്. മയക്കുമരുന്ന് കേസില്‍ ജയില്‍വാസമടക്കം അനുഭവിച്ച നടിയുടെ കരിയര്‍ ഇതോടെ അവസാനിച്ചെന്ന് വിധിയെഴുതുന്നവര്‍ ഏറെയാണ്. എന്നാല്‍ റിയയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും സംവിധായകന്‍ മഹേഷ് ഭട്ടിന്റെ ഭാര്യയുമായ സോനി റസ്ദാന്‍. ചുറ്റിപിണഞ്ഞ് കിടക്കുന്ന കഥയുടെ നിഷ്‌കളങ്കയായ ഇരയെന്നാണ് റിയയെ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

റിയ ജയിലില്‍ പോയതോടെ അവളെ അവിടേക്കയച്ചവരാണ് വെളിച്ചത്തുവന്നത്. ഈ ചുറ്റിപിണഞ്ഞുകിടക്കുന്ന കഥയിലെ നിഷ്‌കളങ്കയായ ഇരയാണ് അവളെന്ന് തെളിഞ്ഞു. എന്തുകൊണ്ട് ആരും അവള്‍ക്കൊപ്പം ജോലി ചെയ്യില്ല? എനിക്ക് തോന്നുന്നത് അവള്‍ നന്നായി പ്രവര്‍ത്തിക്കുമെന്നാണ്. ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. സോനി റസ്ദാന്‍ ട്വിറ്ററില്‍ കുറിച്ചു. 

Story image

ജയിലില്‍ പോയതോടെ റിയയുടെ ബോളിവുഡ് കരിയര്‍ അവസാനിച്ചെന്ന എഴുത്തുകാരി ഷുനാലി ഖുല്ലാര്‍ ഷ്രോഫിന്റെ ട്വീറ്റിന് മറുപടിയായാണ് സോനിയുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates