നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍.

ചിത്രത്തിന്റെ പോസ്റ്റര്‍
Last Updated :20 January 2024, 9:06 am IST

News Now

കൊച്ചി:  ജയസൂര്യ നായകനാകുന്ന നാദിര്‍ഷ ചിത്രം 'ഈശോ' ഒടിടി റിലീസിനെത്തുന്നു. ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ സോണി ലിവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

''വിജയദശമി ദിനത്തില്‍ ഒക്ടോബര്‍ 5 ന് ഞങ്ങളുടെ 'ഈശോ' ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസാകുന്ന 'ഈശോ' വരുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലാണ്.''- നാദിര്‍ഷ കുറിച്ചു.

നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം. ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൈലക്‌സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍ വിജീഷ് പിള്ള ആന്‍ഡ് കോട്ടയം നസീര്‍, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, ഡിസൈന്‍ 10പോയിന്റ്‌സ്. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates