
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തമിഴ് - മലയാളി സിനിമാ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് രജിനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി. ഇപ്പോഴിതാ കൂലിയിൽ മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ ഒരു നിർണായക വേഷത്തിലാണ് സൗബിനെത്തുന്നത്.
ചിത്രത്തിലെ താരത്തിന്റെ ലുക്കും പേരും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവന്നിട്ടുണ്ട്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക. സൗബിനെ സ്വാഗതം ചെയ്തു കൊണ്ട് ലോകേഷ് കനകരാജും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജിനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി.
ചിത്രത്തിന്റെ കഥയൊരുക്കുന്നതും ലോകേഷ് തന്നെയാണ്. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അൻപറിവ് ആണ് ആക്ഷൻ രംഗങ്ങളൊരുക്കുന്നത്. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

മാരി സെൽവരാജിന്റെ 'വാഴൈ' കേരളത്തിലും റിലീസിന്; തീയതി പുറത്ത്
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മുൻപ് രജിനികാന്ത് അഭിനയിച്ച ജയിലർ എന്ന ചിത്രത്തിൽ നടൻ വിനായകൻ ആയിരുന്നു വില്ലനായെത്തിയത്. വർമ്മൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിച്ചത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

