സുധി കോപ്പയുടെ 'ഐറ്റം ഡാൻസ്'; ഇലവീഴാപുഞ്ചിറ ടീസർ പുറത്ത്

ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15നാണ് പ്രേക്ഷകരിലേക്ക് എത്തുക

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:04 am IST
Edited by :migrator

സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ എത്തുന്ന ഇലവീഴാപുഞ്ചിറയിലെ രണ്ടാമത്തെ ടീസർ പുറത്ത്. സുധി കോപ്പയുടെ 'ഐറ്റം ഡാൻസു'മായി എത്തിയ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15നാണ് പ്രേക്ഷകരിലേക്ക് എത്തുക. 

മദ്യപിക്കുന്നതിനിടെ ഫോണിൽ പാട്ടുവച്ച് ഡാൻസ് കളിക്കുകയാണ് സുധി കോപ്പ. ഇതുകണ്ട് ചിരിച്ചുകൊണ്ട് ഇരിക്കുന്ന സൗബിനേയും കാണാം. അതിനൊപ്പം തന്നെ സൗബിന്റെ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളും ടീസറിലൂടെ വ്യക്തമാകുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിൻ സിനിമയിൽ എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥയാണ് ചിത്രം പറയുന്നത്. 

സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. ഇവിടത്തെ പൊലീസിന്റെ അവസ്ഥയാണ് ചിത്രത്തിൽ പറയുന്നത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 

സൗബിനും സുധി കോപ്പയ്ക്കുമൊപ്പം ജൂഡ് ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കപ്പേളയ്ക്ക് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രമാണിത്. നിധീഷിന്‍റെ കഥയ്ക്ക് നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മനീഷ്‌ മാധവൻ, എഡിറ്റിംഗ് കിരൺ ദാസ്‌, സംഗീതം അനിൽ ജോൺസൺ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now