സൗമിനി ജെയിൻ എന്നോട് മോശമായും പുച്ഛത്തോടെയും പെരുമാറി, പരാതി കൊടുക്കാതിരുന്നത് എന്റെ മര്യാദ

'മിനിസ്റ്റർ ഇടപെട്ടത് കൊണ്ട് ഈഗോ തട്ടാതിരിക്കുവാൻ മേയറെ നേരിട്ട് കാണുവാൻ പോയി. എന്നാൽ സ്‌കൂളിൽ അഡ്മിഷൻ എടുക്കുവാനായി കാത്തുനിൽക്കുന്ന ഒരു വിദ്യാർഥിയെ പോലെയായിരുന്നു അവർ തന്നെ സമീപിച്ചത്'

സൗമിനി ജെയിൻ, ജൂഡ് ആന്റണി/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:47 am IST
Edited by :migrator

സുഭാഷ് പാർക്കിലെ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി മുൻ മേയറായിരുന്ന സൗമിനി ജെയിനുമായി സംവിധായകൻ ജൂഡ് ആന്റണി കൊമ്പുകോർത്തത് വലിയ വിവാദമായിരുന്നു. തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ജൂഡിന് എതിരെ പരാതി നൽകുകയും ചെയ്തു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജൂഡ്. സൗമിനി ജെയിൻ തന്നോട് മോശമായും പുച്ഛത്തോടെയുമാണ് പെരുമാറിയത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 

സ്ത്രീത്വത്തെ അപമാനിച്ചുയെന്നായിരുന്നു കൊച്ചി മേയറായിരുന്ന സൗമിനി ജെയിൻ എനിക്കെതിരെ നൽകിയ പരാതി. എന്നാൽ ശൈലജ ടീച്ചർ പാർക്കിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. അനുമതിയെ കുറിച്ചുള്ള ഇമെയിലും അയച്ചിരുന്നു. ഫോണിൽ സൗമിനി ജെയിനുമായി സംസാരിച്ചിരുന്നു. അപ്പോൾ പാർക്കിൽ ഷൂട്ട് ചെയ്യുവാൻ അനുമതി നൽകില്ലെന്ന് പറഞ്ഞു. ഇനി മിനിസ്റ്റർ ഇടപെട്ടത് കൊണ്ട് ഈഗോ തട്ടാതിരിക്കുവാൻ മേയറെ നേരിട്ട് കാണുവാൻ പോയി. എന്നാൽ സ്‌കൂളിൽ അഡ്മിഷൻ എടുക്കുവാനായി കാത്തുനിൽക്കുന്ന ഒരു വിദ്യാർഥിയെ പോലെയായിരുന്നു അവർ തന്നെ സമീപിച്ചത് എന്നാണ് ജൂഡ് പറയുന്നത്. 

എന്നോട് അത്രത്തോളം മോശമായും പുച്ഛത്തോടെയുമായിരുന്നു പെരുമാറിയിരുന്നത്. എന്റെ മര്യാദ കൊണ്ടാണ് അവർക്കെതിരെ ഞാൻ പരാതി കൊടുക്കാതിരുന്നതു. ഞാനും അവരും സമൂഹത്തിലെ രണ്ട് വ്യക്തികളാണ്. രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയാണ് പെരുമാറേണ്ടത്. ഈ സ്ത്രീത്വം എന്നത് ദുരുപയോഗം ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണ് തനിക്കെതിരെയുള്ള അവരുടെ പരാതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now