കാത്തിരുന്ന ആ ദിവസം വരുന്നു, മകന് വേണ്ടി അമ്മ ഇടപെട്ടു; വിജയ്‌യും സംഗീതയും ഒന്നിക്കുന്നു ?
വിജയ് ആരാധകരെ വരെ നിരാശയിലാഴ്ത്തിയ സംഭവമായിരുന്നു ഇത്.

തെന്നിന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സ്വർണലിങ്കം വിവാഹമോചനക്കേസ് നൽകിയത്. 27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നുൾപ്പെടെയുള്ള കാര്യങ്ങൾ സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു.
വിജയ് ആരാധകരെ വരെ നിരാശയിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. ഇപ്പോഴിതാ വിജയ്‌യും സംഗീതയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും ഇരുവരും ഉടനെ ഒന്നിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദമ്പതിമാർക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് റിപ്പോർട്ട്.
അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂൺ 22നാണ് വിജയ്‌യുടെ ജന്മദിനം.
ഇതിനോടനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സോഷ്യൽ മീഡിയാ ഫാൻസ് ഗ്രൂപ്പുകളിൽ പരക്കുന്ന ഊഹാപോഹം. മുൻപ് അച്ഛൻ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കവും അമ്മ ശോഭ ഇടപെട്ടാണ് തീർത്തത്. അതിനിടെ നടി തൃഷ വിവാഹിതയായെന്ന തരത്തിലും പ്രചരണങ്ങൾ നടക്കുന്നുണ്ട്.
ഒരു പരിപാടിയ്ക്കിടെ തൃഷ എത്തിയപ്പോൾ കഴുത്തിൽ താലിമാലയും കയ്യിൽ എൻഗേജ്മെന്റ് മോതിരവും ഉണ്ടായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാലിപ്പോൾ പ്രചരിക്കുന്ന വിഡിയോ ഗുഡ് ബാഡ് അഗ്ലി സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ളതാണെന്നാണ് ആരാധകര്‍ പറയുന്നത്. തൃഷ ധരിച്ചിരിക്കുന്നത് താലി അല്ലെന്നും അത്തരത്തിലുള്ളൊരു ലോക്കറ്റ് മാത്രമാണെന്നും ആരാധകർ പറയുന്നുണ്ട്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Tamil Nadu CM Vijay getting back with wife ?.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



