മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; 'റൂം നമ്പർ: 9' ഫസ്റ്റ് ലുക്ക് പുറത്ത്
ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂം നമ്പർ: 9'-ന്‍റെ പോസ്റ്റർ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ്.
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. 'റൂം നമ്പർ 9' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്.
എൺപതുകളിലും തൊണ്ണൂറുകളിലും 'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ പ്രിയ ജോഡി വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂം നമ്പർ 9'-ന്‍റെ പോസ്റ്റർ ഏറെ ആകാംക്ഷ നിറയ്ക്കുന്നതാണ്. ഉർവശിയുടെ കഥാപാത്രം ചവിട്ടുപടികള്‍ ഇറങ്ങി വരുമ്പോള്‍ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടുപടികള്‍ കയറുന്നതാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നുണ്ട്. ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തമാണ്.
സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാറാണ് സിനിമയുടെ നിർമ്മാണം. ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ: മനു ജഗത്, ചീഫ് അസോസിയേറ്റ്: അനീവ് സുകുമാർ, സംഗീതം: കൈലാസ് മേനോൻ, ശങ്കർ ശർമ്മ,
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഗാനരചന: ബി. കെ. ഹരിനാരായണൻ, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, കളറിസ്റ്റ്: രംഗ്‌റേസ് മീഡിയവർക്സ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, സ്റ്റണ്ട്സ്: ശരവണൻ സത്യ, അനിൽ അലക്സ്, മാർക്കറ്റിംഗ്: അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്, പിആർഒ: ആതിര ദിൽജിത്ത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Jagadish and Urvashi starrer Room No: 9 first look poster out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



