നടിയെ ചേർത്ത് അശ്ലീല വിഡിയോ: വിജയ് ദേവരക്കൊണ്ടയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ

ഒരു നടിയേയും തന്നെയും ചേർത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നാണ് താരം പരാതിയിൽ പറയുന്നത്

വിജയ് ദേവരക്കൊണ്ട/ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :22 January 2024, 7:50 pm IST
Edited by :migrator

തെന്നിന്ത്യൻ സൂപ്പർതാരം വിജയ് ദേവരക്കൊണ്ടയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ. ഒരു നടിയേയും താരത്തേയും ചേർത്ത് അശ്ലീല വിഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു. അനന്ത്പുർ സ്വദേശിയായ യൂട്യൂബറാണ് അറസ്റ്റിലായത്. 

ഒരു നടിയേയും തന്നെയും ചേർത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നാണ് താരം പരാതിയിൽ പറയുന്നത്. സിനിപോളിസ് എന്ന ചാനലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. താരം പരാതി നൽകിയതിനു പിന്നാലെ പൊലീസ് വിഡിയോ നീക്കം ചെയ്തു. സംഭവത്തിൽ പ്രതികരണവുമായി താരത്തിന്റെ ടീം രം​ഗത്തെത്തി. 

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരാൾ വിജയ്‌യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്ന് പോലീസ് ഉടൻ നടപടി സ്വീകരിച്ചു. ഇത് നിർമിച്ച യൂട്യൂബറെ കണ്ടെത്തി കൗൺസിലിം​ഗിന് വിധേയനാക്കുകയും വീഡിയോകൾ ഡിലീറ്റ് ചെയ്യിച്ചശേഷം വിട്ടയച്ചുവെന്നും നടന്റെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now