
ഒരു നിമിഷം അവര്‍ ആ പഴയ ദാസനും വിജയനുമായി; ഹൃദയപൂര്‍വ്വം ശ്രീനിയെ സ്വീകരിച്ച് മോഹന്‍ലാലും സത്യനും; വിങ്ങലായി വിഡിയോ
ഒരേ സമയം മനസ്സ് നിറയ്ക്കുകയും വിങ്ങല്‍ നല്‍കുകയും ചെയ്ത വീഡിയോ.

ശ്രീനിവാസന് ആദരാഞ്ജലികളുമായി ഹൃദയപൂര്‍വ്വം ടീം. മോഹന്‍ലാല്‍-സത്യന് അന്തിക്കാട് ചിത്രത്തിന്റെ സെറ്റില്‍ ശ്രീനിവാസന് എത്തിയപ്പോഴെടുത്ത വിഡിയോ പങ്കുവച്ചു കൊണ്ടാണ് മണ്മറഞ്ഞ കലാകാരാനെ ഹൃദയപൂര്‍വ്വം ടീം ആദരിച്ചത്. ശ്രീനിവാസനും മോഹന്‍ലാലും സത്യന് അന്തിക്കാടും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയതാണ് വിഡിയോ.
ഭാര്യ കമലയ്ക്കൊപ്പമാണ് ശ്രീനിവാസന് സെറ്റിലെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ ശ്രീനിയെ സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സ്വീകരിക്കുകയും വിവരം അച്ഛനെ അറിയിക്കാന്‍ സെറ്റിലുള്ളവരോട് പറയുകയും ചെയ്യുന്നുണ്ട്. വാങ്കോ അയ്യാ വാങ്കോ അയ്യാ എന്ന് പറഞ്ഞാണ് സത്യന് അന്തിക്കാട് പ്രിയ സുഹൃത്തിനെ സെറ്റിലേക്ക് സ്വീകരിക്കുന്നത്.
പിന്നാലെ മോഹന്‍ലാലും ഇരുവര്‍ക്കുമൊപ്പം ചേരുന്നുണ്ട്. മൂന്ന് പേരുമിരുന്ന് പഴയ കഥകള്‍ പങ്കുവെക്കുന്നതും വിഡിയോയില്‍ കാണാം. തന്റെ ഷോട്ട് റെഡിയായപ്പോള്‍ ശ്രീനിയോട് അനുവാദം വാങ്ങി ഷൂട്ടിലേക്ക് കടക്കുന്ന മോഹന്‍ലാലിനേയും കാണാം. ലാലു അലക്സ്, മാളവിക മോഹന്‍ തുടങ്ങിയവരും വിഡിയോയിലുണ്ട്. ചിരി പടര്‍ത്തിയ അഭിനേതാവിന്, ചിന്തയിലാഴ്ത്തിയ എഴുത്തുകാരന്-ഹൃദയപൂര്‍വ്വം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
''ദാസനെ തനിച്ചാക്കി വിജയന് പോയി, ഇതു കണ്ടിട്ട് മനസ്സിന് എന്തോ പോലെ., ഞാന്‍ ഷോട്ട് എടുത്തിട്ട് വരാം അത് പറയുമ്പോള്‍ പുള്ളിടെ അവസ്ഥ, ഒരേ സമയം മനസ്സ് നിറയ്ക്കുകയും വിങ്ങല്‍ നല്‍കുകയും ചെയ്ത വീഡിയോ. മോഹന്‍ലാല്‍ ശ്രീനി സൗഹൃദം, നല്ല സൗഹൃദങ്ങളിലെ ചെറിയ പിണക്കങ്ങള്‍ മറക്കാനും പൊറുക്കാനും ഉള്ളതു കൂടിയാണ് എന്നത് ഈ മനോഹരമായ നിമിഷം സമ്മാനിച്ചുകൊണ്ട് മോഹന്‍ലാല്‍ നമ്മളെ പഠിപ്പിക്കുന്നു.. നല്ല സൗഹൃദങ്ങള്‍ എന്നും നിലനില്ക്കട്ടെ.., അവര്‍ ഒരിക്കലും വിചാരിച്ചു കാണില്ല അതു അവരുടെ അവസാന കൂടിക്കാഴ്ച ആണെന്. പഴയ ആ സ്നേഹം അവര്‍ രണ്ടു പേരിലും കാണാം... ദാസനും വിജയനും...... തുടരും. എന്നും എപ്പോഴും'' എന്നിങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകള്‍.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Team Hridayapoorvam shares an heartwarming video of Sreenivasan visiting the movie set. he is warmly welcomed by Mohanlal and Sathyan Anthikad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പൊട്ടിച്ചിരിക്കാന്‍ റെഡിയായിക്കോ, 'കാക്കക്കുയില്‍' പോലൊരു ഐറ്റം വരുന്നു; അനൂപ് സത്യന്-മോഹന്‍ലാല്‍ ചിത്രത്തില്‍ മുകേഷും

'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ



