
'അച്ഛനോട് അക്കാര്യത്തിൽ എതിർപ്പുണ്ട്, അങ്ങനെ നോക്കിയാൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും'; ചിരിപ്പിച്ച് ധ്യാൻ
നമ്മൾ ചെയ്യുന്നത് ശരിയാണെന്ന ബോധ്യമുണ്ടെങ്കിൽ ഒരാളെയും പേടിക്കേണ്ട കാര്യമില്ല.

അച്ഛൻ ശ്രീനിവാസനിൽ നിന്ന് പഠിച്ച കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. കരുണയും സഹാനുഭൂതിയും ഉണ്ടായിരിക്കുക എന്നതാണ് ഒരു മനുഷ്യന് അടിസ്ഥാനപരമായി വേണ്ട കാര്യമെന്ന് ധ്യാൻ പറഞ്ഞു. ഉള്ളിൽ ഭയങ്കര സ്നേഹമുണ്ടായിട്ടും അതൊന്നും പ്രകടിപ്പിക്കാത്ത ആളായിരുന്നു അച്ഛനെന്നും താൻ അങ്ങനെയല്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
"അച്ഛൻ എല്ലാം കൊടുക്കാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു. പുള്ളിയുടെ അടുത്ത് സഹായത്തിനായി ഒരാൾ വന്നു കഴിഞ്ഞാൽ അതാരുമായിക്കോട്ടേ, എന്തിനും ആയിക്കോട്ടേ അതിനൊരു പരിഹാരം കണ്ടെത്തി കൊടുക്കുന്ന ആളായിരുന്നു. ഏറ്റവും അടിസ്ഥാനപരമായി ഒരു മനുഷ്യന് വേണ്ട കാര്യം അതാണ്.
കരുണയും സഹാനുഭൂതിയും ഉണ്ടായിരിക്കുക എന്നത്. അതിമനോഹരമായ ഒരു ആത്മാവ് എന്നൊക്കെ പറഞ്ഞപോലെയാണ്. കള്ളം പറയില്ല. ഒരാളെയും പേടിയില്ല. അങ്ങനെയൊക്കെ ജീവിക്കണമെങ്കിൽ... ഇതിനേക്കാൾ വലിയൊരു അഭിമാനിയെ കാണാൻ പറ്റില്ല. ഒരു പട്ടിയെയും പേടിയില്ല. എന്തിന് പേടിക്കണം. നമ്മൾ ചെയ്യുന്നത് ശരിയാണെന്ന ബോധ്യമുണ്ടെങ്കിൽ ഒരാളെയും പേടിക്കേണ്ട കാര്യമില്ല.
എനിക്ക് അതുകൊണ്ട് ഒരാളെയും പേടിയില്ല. സിനിമകളിൽ വരുമ്പോൾ അച്ഛൻ ഭയങ്കര സ്വാർഥനാണ്. പണിയെടുക്കുന്നില്ലെന്ന് കണ്ട് കഴിഞ്ഞാൽ അച്ഛൻ തേച്ചൊട്ടിച്ച് കളയും. മാനസികമായി അവരെ ഭയങ്കരമായും തകർത്തു കളയും. കാരണം എന്നെയൊക്കെ പണ്ട് മാനസികമായി തളർത്തിയിട്ടുണ്ട്. പുള്ളി ഭയങ്കര റൂഡ് ആണ്. അത്രയും കഷ്ടപ്പെട്ട് സിനിമയിൽ വന്നതു കൊണ്ട്, നിങ്ങളിതെന്താ ചെയ്യുന്നത് എന്നൊരു സാധനം ഉണ്ട് അച്ഛന്.
അച്ഛന്റെ സിനിമകൾ... ആ ഒരു സ്വാർഥത വേണം നമുക്ക്. വളരാനൊക്കെ അത് ആവശ്യമാണ്. ആ കാര്യത്തിലൊക്കെ അദ്ദേഹം ഭയങ്കര സെൽഫിഷ് ആണ്, അഭിമാനിയാണ്. അല്ലാത്തപക്ഷം അച്ഛൻ ഭയങ്കര നിസ്വാർഥനാണ്. എല്ലാം കൊടുക്കുന്ന ഒരാളാണ്. അച്ഛൻ മരിച്ച് കഴിഞ്ഞിട്ടാണ് നമ്മൾ അറിയുന്നത് പല കഥകളും.
ഓട്ടോ വാങ്ങി കൊടുത്തതും, കല്യാണം നടത്തി കൊടുത്തതുമുൾപ്പെടെ ഒരു നൂറു കഥകളാണ് പലരും പറയുന്നത്. അപ്പോഴാണ് അറിയുന്നത് എത്രമാത്രം സാമ്പത്തികമായി അദ്ദേഹം മറ്റുള്ളവരെ സഹായിച്ചിരുന്നുവെന്ന്. ഇതിനെക്കുറിച്ചൊന്നും നമുക്കൊരറിവുമില്ല. എനിക്കൊക്കെ തന്ന പൈസയ്ക്ക് കയ്യും കണക്കുമില്ല.
ഉള്ളിൽ ഭയങ്കര സ്നേഹമുണ്ടായിട്ടും പ്രകടനങ്ങളില്ലാത്ത ആളാണ്, കാട്ടിക്കൂട്ടലുകളില്ല. ഞാനെല്ലാം പ്രകടിപ്പിക്കുന്ന ആളാണ്. ഇഷ്ടമുണ്ടെങ്കിൽ നമ്മൾ പ്രകടിപ്പിക്കണം. നമുക്ക് മനസിന് ഒരു സുഖം കിട്ടും. അക്കാര്യത്തിലൊക്കെ എനിക്ക് എതിർപ്പുണ്ട്. അങ്ങനെ പറഞ്ഞു വരുകയാണെങ്കിൽ പുള്ളിയേക്കാൾ മികച്ച മനുഷ്യൻ ഞാൻ തന്നെയായിരിക്കും".- വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Dhyan talks about his father Sreenivasan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പൊട്ട സിനിമ ചെയ്താൽ ഞാൻ പൊട്ടനാണെന്നാ ഇവരുടെ വിചാരം; എന്റെ പടം ചെയ്ത് പണം വെളുപ്പിക്കേണ്ട ഗതികേട് ഇവിടുത്തെ ഏത് കോടീശ്വരനാ ഉള്ളത് ?'

'ആശുപത്രിയിൽ പോയി ഞാൻ അച്ഛനെ കാണാറില്ല; ഇനി കുറച്ചു വർഷം ഒരുമിച്ച് ജീവിക്കാം എന്ന് വിചാരിച്ചപ്പോൾ അത് കിട്ടിയില്ല'



