
'ഞാൻ ദൈവത്തെ കണ്ടു'; സ്പിൽബെർഗിനെ കണ്ട സന്തോഷത്തിൽ രാജമൗലി
സംഗീത സംവിധായകൻ കീരവാണിയും രാജമൗലിക്കൊപ്പമുണ്ടായിരുന്നു

ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫിലിംമേക്കറാണ് സ്റ്റീഫൻ സ്പിൽബർഗ്. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തെ ആരാധ്യപുരുഷനായി കാണുന്നത്. ഇപ്പോൾ സ്പിൽബെർഗിനെ നേരിട്ട് കാണാനായതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള രാജമൗലിയുടെ കുറിപ്പാണ് വൈറലാവുന്നത്. താൻ ദൈവത്തെ കണ്ടു എന്നു പറഞ്ഞാണ് രാജമൗലി സ്പിൽബർഗിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
I just met GOD!!! pic.twitter.com/NYsNgbS8Fw
â rajamouli ss (@ssrajamouli) January 14, 2023
ലോസ് ഏഞ്ചൽസിൽ നടന്ന 80ാം ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെയാണ് രാജമൗലി സ്പീൽബർഗിനെ കണ്ടുമുട്ടിയത്. സംഗീത സംവിധായകൻ കീരവാണിയും രാജമൗലിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹവും ദൈവത്തെ കണ്ട അനുഭവം പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ദൈവത്തെ കാണാൻ ഭാഗ്യമുണ്ടായി. ഡ്യൂവൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളിൽ പറയാൻ സാധിച്ചു. എന്നാണ് കീരവാണി കുറിച്ചത്. കൂടാതെ നാട്ടു നാട്ടു ഗാനം ഇഷ്ടപ്പെട്ടെന്ന് സ്പിൽബർഗ് തന്നോട് പറഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും കുറിച്ചു.
And I couldnât believe it when he said he liked Naatu Naatu pic.twitter.com/BhZux7rlUK
â mmkeeravaani (@mmkeeravaani) January 14, 2023
രാജമൗലിയുടെ ആർആർആറിലെ കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. ഇതിന്റെ ഭാഗമായാണ് രാജമൗലിയും കീരവാണിയും ഉൾപ്പടെയുള്ള ആർആർആർ ടീം ചടങ്ങിൽ എത്തിയത്. കൈനിറയെ സമ്മാനവുമായാണ് സ്പിൽബർഗും മടങ്ങിയത്. അദ്ദേഹം സംവിധാനം ചെയ്ത ദ ഫേബിൾസ്മാൻ മികച്ച ചിത്രത്തിനുള്ളതും മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!



