
ചില മോശം മനുഷ്യര്‍ കാരണമാണ് അഭിനയം നിര്‍ത്തിയത്, വീണ്ടും അവസരം തേടിയെത്തി; മടങ്ങിവരവ് അറിയിച്ച് തനുശ്രീ ദത്ത
സംവിധായകന് നാന പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ തനുശ്രീ ദത്ത വീണ്ടം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു
സംവിധായകന് നാന പടേകര്‍ക്കെതിരെ ശക്തമായ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ നടിയാണ് തനുശ്രീ ദത്ത. 2018 നടത്തിയ ഈ തുറന്നുപറച്ചിലിനുശേഷം ബോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത് അമേരിക്കയിലേക്ക് പോകുകയായിരുന്നു തനുശ്രീ. ഇപ്പോഴിതാ വീണ്ടം അഭിനയ രംഗത്തേക്കുള്ള തന്റെ മടങ്ങിവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് നടി. യുഎസ് സര്‍ക്കാരിന്റെ ഒരു വലിയ ജോലി വേണ്ടെന്നുവച്ചാണ് താന്‍ മടങ്ങിയെത്തുന്നതെന്നും തനുശ്രീ ആരാധകരെ അറിയിച്ചു.
ചില മോശം ആളുകളും അവരുണ്ടാക്കിയ കുരുക്കുകളുമാണ് തന്റെ വഴിയില്‍ തടസ്സമുണ്ടാക്കിയതെന്ന് പറഞ്ഞ നടി അഭിനയ ജീവിതത്തിന് മറ്റൊരു അവസരം കൂടി നല്‍കാനുള്ള ഒരുക്കത്തിലാണ് താനെന്ന് പറഞ്ഞു. ബോളുവുഡിലും മുംബൈയിലും തനിക്ക് നല്ല പേരാണ് ഉള്ളതെന്നും അതുകൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതെന്നും തനുശ്രി പറഞ്ഞു.
സിനിമകളും വെബ് സീരീസുകളുമായി ധാരാളം ഓഫറുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ബോളിവുഡിലെ ചില പ്രമുഖ വ്യക്തികള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഷൂട്ടുകള്‍ വൈകുന്നതിനാലാണ് പ്രൊജക്ടുകള്‍ ഔദ്യോഗികമായി പുറത്തുവിടാന്‍ കഴിയാത്തതെന്നാണ് നടി പറയുന്നത്. മടങ്ങിവരവ് താന്‍ ആകാംഷയോടെയാണ് നോക്കികാണുന്നതെന്നും ശരീരഭാരം 15 കിലോയോളം കുറച്ചതായും തനുശ്രീ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

