
'വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും'; സുബീഷ് സുധി
കുറേക്കാലമായി മനസിൽ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുകയാണെന്നുമാണ് സുബീഷ് കുറിക്കുന്നത്
വിവാഹം കഴിക്കുകയാണെങ്കിൽ താൻ വധുവിന് പത്ത് പവൻ സ്വർണം നൽകുമെന്ന് നടൻ സുബീഷ് സുധി. വിസ്മയയുടെ ആത്മഹത്യയെ തുടർന്ന് സോഷ്യൽ മീഡിയയിലും മറ്റും സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. കുറേക്കാലമായി മനസിൽ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുകയാണെന്നുമാണ് സുബീഷ് കുറിക്കുന്നത്. രണ്ട് സ്വർണ മാലയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
സുബീഷ് സുധിയുടെ വാക്കുകൾ
കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത സന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍, അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വയ്ക്കാം.. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്നം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി
