160 ചിത്രങ്ങള്‍; സുധീര്‍ മിശ്ര സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍, ലിജോയും ആന്‍ അഗസ്റ്റിനും അംഗങ്ങള്‍

സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക വിധിനിര്‍ണയസമിതി ചെയര്‍മാന്‍മാര്‍.

Sudhir Mishra to head Kerala State Film Award jury
സുധീര്‍ മിശ്രഎക്സ്
Edited by :Sujith
Last Updated :10 ജൂലൈ 2024, 9:46 pm IST

തിരുവനന്തപുരം: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയെ തെരഞ്ഞെടുത്തു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍.

സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക വിധിനിര്‍ണയസമിതി ചെയര്‍മാന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാന്‍ എന്‍എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതാപ് പി നായർ, വിജയ് ശങ്കർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, ഡോ. മാളവിക ബിന്നി, സിആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ. ഡോ. ജാനകി ശ്രീധരനാണ്‌ രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ. ഡോ.ജോസ് കെ മാനുവൽ, ഡോ. ഒകെ സന്തോഷ്, സി അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

ആകെ 160 ചിത്രങ്ങളാണ് അവാര്‍ഡിനായി സമര്‍പ്പിച്ചിരിക്കുന്നത്. ജൂലായ് 13ന് ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now