നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക വൈസ് ചെയര്‍പേഴ്‌സണ്‍

Actor Ravindran appointed Film Academy Chairman; Priyanka named Vice Chairperson.
രവീന്ദ്രന്‍
Edited by :Amal Joy
Last Updated :26 സെപ്റ്റംബർ 2026, 7:34 am IST

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി നടന്‍ രവീന്ദ്രനെ നിയമിച്ച് സര്‍ക്കാര്‍. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളുടെ സംഘാടകനായും ക്യുറേറ്ററായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ഈ തീരുമാനത്തില്‍ നിര്‍ണായകമായി.

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍പേഴ്‌സണ്‍. എംവി ഗിരീഷ്‌കുമാര്‍, സലിം ഹസ്സന്‍, ബി. രാകേഷ്, സജീവന്‍ അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ,സക്കരിയ, ആര്‍എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ കബീര്‍, സാബു ശങ്കര്‍ ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.

ചലച്ചിത്ര ക്യൂറേറ്റര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍, സിനിമാ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ രവീന്ദ്രന് വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ട്. തൃപ്പൂണിത്തുറയില്‍ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രന്‍ ചെന്നൈയിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം പൂര്‍ത്തിയാക്കി. 1980-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ഒരു തലൈ രാഗ'ത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. ചിത്രം വലിയ ജനപ്രീതി നേടിയതോടെ രവീന്ദ്രനും ശ്രദ്ധേയനായ താരമായി മാറി. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായി സജീവമായ അദ്ദേഹം അന്നത്തെ രജനികാന്ത്കമല്‍ഹാസന്‍ കാലഘട്ടത്തിലെ തമിഴ് സിനിമയുടെ പ്രധാനധാരയിലും ശ്രദ്ധേയ സാന്നിധ്യമായി. സകലകലാ വല്ലവന്‍, രാം ലക്ഷ്മണ്‍, രംഗ, പൊക്കിരി രാജ, തങ്കമകന്‍, പെര്‍ സൊല്ലും പിള്ളൈ തുടങ്ങിയ ചിത്രങ്ങളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. മലയാളത്തില്‍ അശ്വരഥം, ഈ നാട്, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഇന്നലെ ഇന്നെങ്കില്‍, സിന്ദൂരസന്ധ്യയ്ക്ക് മൗനം, അതിരാത്രം, ഇടനിലകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി.

News Now

Summary

Actor Ravindran appointed Film Academy Chairman; Priyanka named Vice Chairperson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates