
'മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു': തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്
ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടി വരും

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കണ്ട സിനിമയുടെ മേക്കിംഗും വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയേക്കുറിച്ചും ഭ്രമയുഗത്തേക്കുറിച്ചും എഴുത്തുകാരന് സുനില്‍ പരമേശ്വരന് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.
പൃഥ്വിരാജും മനോജ് കെ ജയനും പ്രധാന വേഷങ്ങളിലെത്തിയ അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥയും, സിനിമയ്ക്ക് ആധാരമായ നോവലുമെഴുതിയത് സുനില്‍ പരമേശ്വരന് ആയിരുന്നു. അനന്തഭദ്രത്തിന് മുമ്പ് കന്നഡയില്‍ സിനിമകളെഴുതിയിരുന്നു.
തിരക്കഥാകൃത്തും നോവലിസ്റ്റുമൊക്കെയായ സുനില്‍ പരമേശ്വരന് ഇന്ന് അറിയപ്പെടുന്നത് കാന്തല്ലൂര്‍ സ്വാമിയെന്ന പേരിലാണ്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. 'ഭ്രമയുഗം എന്ന സിനിമ കണ്ടയുടനെ ഞാന്‍ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാവും, ഇത് അപകടമാണ് എന്ന് പറഞ്ഞാണ് മെസേജ് ഇട്ടത്'' എന്നാണ് സുനില്‍ പരമേശ്വരന് പറയുന്നത്.
രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. അദ്ദേഹത്തിന്റേത് തന്നെയായിരുന്നു രചനയും. ഡയലോഗുകള്‍ എഴുതിയത് ടിഡി രാമകൃഷ്ണനായിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം അര്ജുന് അശോകന്, സിദ്ധാര്‍ത്ഥ് ഭരതന് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ഭ്രമയുഗം.
സുനില്‍ പരമേശ്വരന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. അതേസമയം താന്‍ ദിഗംബരന് സിനിമയുടെ തിരക്കഥയെഴുതുകയാണെന്നും സുനില്‍ പറയുന്നുണ്ട്. അനന്തഭദ്രത്തില്‍ ദിംഗബരനായുള്ള മനോജ് കെ ജയന്റെ പ്രകടനം കയ്യടി നേടിയിരുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Writer Sunil Parameswaran says he warned about Mammootty's health after watching Bramayugam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




