തരം​ഗമായി സണ്ണി ഡിയോൾ, 400 കോടിയില്‍ ഗദര്‍ 2: പത്താന് വെല്ലുവിളിയാകുമോ?

ബോക്‌സ് ഓഫിസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ചിത്രം

ഗദർ 2, പത്താൻ പോസ്റ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ പോലും ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിയുമ്പോള്‍ ബോളിവുഡില്‍ അത്ഭുതം തീര്‍ക്കുകയാണ് സണ്ണി ഡിയോളിന്റെ ഗദര്‍ 2. റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോക്‌സ് ഓഫിസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ചിത്രം. ഇപ്പോള്‍ ചിത്രം 400 കോടി കടന്നിരിക്കുകയാണ്. 

ചിത്രം വന്‍ കളക്ഷന്‍ നേടിയതിനു പിന്നാലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സണ്ണി ഡിയോള്‍ എത്തി. ചിത്രം ഇത്ര വലിയ വിജയമാകുമെന്ന് കരുതിയിരുന്നില്ല എന്നാണ് താരം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. 12 ദിവസം കൊണ്ടാണ് ചിത്രം 400 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇന്നലെ മാത്രം ചിത്രം 12 കോടി രൂപ സ്വന്തമാക്കി. 

ചിത്രം ഉടന്‍ 500 കോടിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ ഷാരുഖ് ചിത്രം പത്താന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നറിയാനാണ് ബോളിവുഡ് കാത്തിരിക്കുന്നത്. 2001 ലെ ഹിറ്റ് ചിത്രം ഗദറിന്റെ രണ്ടാം ഭാഗമാണ് ഇത്. അനില്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമീഷ പട്ടേല്‍, ഉത്കര്‍ഷ് ശര്‍മ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now