പെട്രോളിന് 100 കടന്നതുകൊണ്ട് ഇനി ആരോഗ്യം നോക്കാം; സൈക്കിളുമായി സണ്ണി ലിയോണി; പ്രശംസ
സൈക്കിൾ ചവിട്ടുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് താരം പറയുന്നത്
ഇന്ധന വില ദിനം പ്രതിവർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പെട്രോൾ വില 100 കടന്നെങ്കിലും വിലവർധനവിനെതിരെ പ്രമുഖ താരങ്ങളെല്ലാം നിശബ്ദരാണ്. അതിനിടെ പെട്രോൾ വിലവർധനവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി സണ്ണി ലിയോണി. സൈക്കിൾ ചവിട്ടുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് താരം പറയുന്നത്.
‘അവസാനം ഇത് നൂറും കടന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കുറച്ച് ആരോഗ്യം കാത്തുസൂക്ഷിക്കാം. സൈക്കിളാണ് പുതിയ ഗ്ലാമർ.’ എന്നാണ് താരം കുറിച്ചത്. സൈക്കിളുമായി നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചുവപ്പു നിറത്തിലുള്ള ഫുൾ സ്ലീവ് ഷോർട്ട് ഡ്രസ് ധരിച്ചു നിൽക്കുന്ന സണ്ണിയാണ് ചിത്രത്തിൽ.
എന്തായാലും സണ്ണിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ബോളിവുഡിലെ വമ്പൻ താരങ്ങൾപോലും ഇന്ധന വിലക്കയറ്റത്തിൽ നിശബ്ദത തുടരുമ്പോഴാണ് സണ്ണി ശക്തമായ നിലപാടെടുത്ത് എന്നാണ് ആരാധകർ കുറിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



