ഡിസംബര്‍ 17 ന് തന്റെ 50ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായിരുന്നു മരണം

സ്‌റ്റെല്ല ടെന്നന്റ്/ ട്വിറ്റർ
Last Updated :20 January 2024, 8:34 am IST

News Now

പ്രമുഖ മോഡലും കവര്‍ സ്റ്റാറുമായ സ്‌റ്റെല്ല ടെന്നന്റ് അന്തരിച്ചു. 50 വയസായിരുന്നു. സ്‌റ്റെല്ലയുടെ കുടുംബമാണ് മരണ വിവരം പുറത്തുവിട്ടത്. ഡിസംബര്‍ 22നാണ് സ്റ്റെല്ല വിടപറഞ്ഞത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. 

സ്‌റ്റെല്ലയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹകളില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 17 ന് 50ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായിരുന്നു മരണം. 90 കളിലാണ് സ്‌റ്റെല്ല മോഡലിങ് രംഗത്ത് സജീവമാകുന്നത്. പിന്നീട് ബ്രിട്ടനിലെ ഏറ്റവും അറിയപ്പെടുന്ന മോഡലായി മാറുകയായിരുന്നു. 

22 ാം വയസില്‍ 1993 ലാണ് ആദ്യമായി മോഡലിങ് ചെയ്യുന്നത്.  പ്രമുഖ ഫാഷന്‍ ഹൗസസായ ചാനല്‍, ലെര്‍സാസ്, വാലന്റിനോ തുടങ്ങിയവയ്ക്ക് വേണ്ടി താരം മോഡലിങ് ചെയ്തിരുന്നു. 2018 ലാണ് അവസാനമായി റാമ്പില്‍ എത്തിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഡേവിഡ് ലാസ്‌നെറ്റാണ് സ്റ്റെല്ലയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് നാല് മക്കളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates