വിലമതിക്കാനാവാത്ത സെല്‍ഫി എന്ന അടിക്കുറിപ്പിലാണ് സുപ്രിയ ഫോട്ടോ പോസ്റ്റ് ചെയ്തത്

മമ്മൂട്ടി സുപ്രിയയ്ക്കൊപ്പം, പൃഥ്വിരാജ്/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:42 am IST

News Now

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പടെ നിരവധി പേരാണ് ചടങ്ങിലേക്ക് എത്തിയത്. അതിന് പിന്നാലെ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. 

വിലമതിക്കാനാവാത്ത സെല്‍ഫി എന്ന അടിക്കുറിപ്പിലാണ് സുപ്രിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ വന്‍ ഗ്ലാമറാണ് മമ്മൂട്ടി. വെള്ള ഷര്‍ട്ട് ധരിച്ചാണ് താരം ചടങ്ങിന് എത്തിയത്. ഗോള്‍ഡന്‍ ഫ്രെയ്മിലുള്ള വലിയ ഗ്ലാസ് താരം അണിഞ്ഞിട്ടുണ്ട്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് താരത്തിന്റെ ലുക്ക്.
 

സുപ്രിയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഈ മനുഷ്യന്‍ എന്തൈാരു കൂളാണ് എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്. ദുല്‍ഖര്‍ സല്‍മാന്‍, ശ്രിന്ദ, സാനിയ അയ്യപ്പന്‍, രചന നാരായണന്‍കുട്ടി തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates