
News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ കീഴടക്കുകയാണ് ടൊവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി. കഴിഞ്ഞ ദിവസം പുഷ്അപ് ചെയ്ത് പറക്കുന്ന ടൊവിനോ തോമസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ടൊവിനോയുടെ പറക്കും വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നടൻ സുരാജ് വെഞ്ഞാറമൂട്. പറക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് താരം ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
ചലഞ്ച് ഏറ്റെടുത്ത് സുരാജ്
'മിന്നല് മുരളി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് സൂചിപ്പിച്ചാണ് കഴിഞ്ഞ ദിവസം ഒരു വിഡിയോ ടൊവിനോ പങ്കുവച്ചത്. ഫ്ലൈയിങ് പുഷ്അപ് ചെയ്യുന്നതായിരുന്നു വിഡിയോയിൽ. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ചലഞ്ച് സ്വീകരിച്ചു എന്ന് വ്യക്തമാക്കിയാണ് സുരാജ് വെഞ്ഞാറമൂട് ടൊവിനെ അനുകരിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
പ്രശംസിച്ച് ആരാധകരും
വൻ പൊളി എന്നാണ് സുരാജിന്റെ പറക്കൽ കണ്ട് ടൊവിനോ കുറിച്ചത്. കൂടാതെ നിരവധി താരങ്ങളും ആരാധകരും പ്രശംസയുമായി എത്തുന്നുണ്ട്. ഡിസംബർ 24നാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. മലയാളം ഇതുവരെ കാണാത്ത പ്രമോഷനാണ് ചിത്രത്തിന് നെറ്റ്ഫ്ളിക്സ് ഒരുക്കിയത്. ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ
