
സൂപ്പർസ്റ്റാർ സുരേഷ് ഗോപി, പിറന്നാൾ സമ്മാനവുമായി മോഹൻലാൽ, എസ്ജി 251 പോസ്റ്റർ പുറത്ത്
നാളെയാണ് സുരേഷ് ഗോപിയുടെ പിറന്നാൾ
സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷമാക്കാൻ എസ്ജി 251 പോസ്റ്റർ എത്തുന്നു. പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലാണ് പോസ്റ്റർ പുറത്തുവിട്ടത്. നാളെയാണ് സുരേഷ് ഗോപിയുടെ പിറന്നാൾ.
പിറന്നാൾ രാത്രിയിൽ എന്റെ പ്രിയ സുഹൃത്ത് സുരേഷ് ഗോപിയുടെ പിറന്നാൾ രാത്രിയിൽ അദ്ദേഹത്തിന്റെ എസ്ജി 251 ലെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിടുന്നു. എല്ലാ ആശംസകളും സുരേഷ്. അഡ്വാൻസായി പിറന്നാൾ ആശംസകൾ അറിയിക്കുന്നു- പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.
Unveiling the character-reveal poster of my dear friend @TheSureshGopi's 'SG251' on the eve of his birthday.
â Mohanlal (@Mohanlal) June 25, 2021
All the very best to you, Suresh!
Sending you warm birthday wishes in advance. pic.twitter.com/j5Nlfi3gCL
സൂപ്പർസ്റ്റാർ സുരേഷ് ഗോപി 251 എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ. വ്യത്യസ്തമായ ലുക്കിലാണ് താരം എത്തുന്നത്. വാച്ച് നന്നാക്കിക്കൊണ്ട് രൂക്ഷഭാവത്തിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. തൊട്ടടുത്തായി ഒരു നായയുമുണ്ട്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്. രാഹുൽ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എത്തെറിയൽ എന്റർടെയ്ൻമെന്റ്സാണ് നിർമാണം. സമീൻ സലിമാണ് രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ പേരും അണിയറ പ്രവർത്തകരെക്കുറിച്ചും ഉടൻ പുറത്തുവിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും



