മലപ്പുറംകാരനായി സുരേഷ് ​ഗോപി, 'മേ ഹൂം മൂസ' ഒരുങ്ങുന്നു

‘മേ ഹൂം മൂസ’ എന്നാണ് ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:00 am IST

സുരേഷ് ​ഗോപിയെ നായകനായി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മേ ഹൂം മൂസ’ എന്നാണ് ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സുരേഷ് ​ഗോപിയുടെ 253ാം ചിത്രമാണിത്. 

ചിത്രത്തിൽ മലപ്പുറംകാരനായാണ് സുരേഷ് ​ഗോപി എത്തുന്നത്. 1998ൽ തുടങ്ങി 2018ൽ അവസാനിക്കുന്ന തരത്തിലാണ് സിനിമ. വാഗ ബോർഡർ തുടങ്ങി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ലൊക്കേഷനാകുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമയായാണ് ഒരുക്കുന്നത്. സിനിമയുടെ കേരളത്തിലെ ഷൂട്ടിങ് ഇന്നു മുതൽ കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. 

റുബീഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. വിഷ്ണു നാരായണൻ ഛായാഗ്രഹണം. ശ്രീനാഥ് ശിവശങ്കരൻ സംഗീതം. തോമസ് തിരുവല്ല പ്രൊഡക്‌ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാകും.സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ടാകും. വെള്ളിമൂങ്ങ, മുന്തിരിവള്ളികള‍ികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now