ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

റോഷൻ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. "ഹ്യൂമൻ " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. 2027ൽ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തോക്കും സിം കാർഡുകളും ഉൾപ്പെടുന്ന ടൈറ്റിൽ പോസ്റ്ററിൽ, ഇരുണ്ട പശ്ചാത്തലത്തിൽ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആകാംക്ഷയുണർത്തുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
മലയാള സിനിമയിൽ വേറിട്ട പ്രമേയങ്ങളും ശക്തമായ സാമൂഹിക നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ അദ്ദേഹം ‘കാതൽ – ദി കോർ’, ‘ശ്രീധന്യ കാറ്ററിങ് സർവീസ്’, ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’, 'കുഞ്ഞു ദൈവം', '2 പെൺകുട്ടികൾ', തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളത്തിലും മറ്റു ഭാഷകളിലും ശ്രദ്ധേയനായ നടനാണ് റോഷൻ മാത്യു. ജിയോ ബേബിയും റോഷൻ മാത്യുവും ഒന്നിക്കുന്ന ഹ്യൂമൻ എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
Human
നിർമ്മാണം: സഞ്ജു ഉണ്ണിത്താൻ, ബാനർ: സ്പൈർ പ്രൊഡക്ഷൻസ്, രചന, സംവിധാനം: ജിയോ ബേബി, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, പ്രൊഡക്ഷൻ ഡിസൈൻ: രാജേഷ് പി വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊഡ്ത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു എം പി എസ് സി, പ്രോജക്ട് കോർഡിനേറ്റർ: വിവേക് വൈദ്യനാഥൻ, കോസ്റ്റ്യൂം ഡിസൈനർ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ-ഡയറക്ടർ: ഫാന്റം പ്രവീൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, സ്ക്രിപ്റ്റ് സൂപ്പർവൈസർമാർ: കുഞ്ചില മസിലാമണി, ടൈറ്റിൽ ഡിസൈൻ: ലിങ്കു എബ്രഹാം – ദ വാലിൻസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പിആർഒ: ശബരി
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Summary
Roshan Mathew to lead Jeo Baby directorial Human.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




