
ദാദയ്ക്കൊപ്പം സുരേഷ് ഗോപി, പിറന്നാൾ ആശംസ അറിയിച്ച് താരം
ഗാംഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചിരിക്കുന്നത്
ഇന്ന് 49ാം പിറന്നാൾ ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോൾ മലയാളത്തിന്റെ ആക്ഷൻതാരം സുരേഷ് ഗോപിയുടെ പിറന്നാൾ ആശംസകളാണ് ശ്രദ്ധ നേടുന്നത്. ഗാംഗുലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ കുറിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിക്ക് നിര്‍ണ്ണായക സംഭാവന നല്‍കിയ ലീഡര്‍, മികച്ച ജന്മദിനം ആശംസിക്കുന്നു ദാദ എന്നാണ് സുരേഷ് ഗോപി കുറിച്ചത്.ഗാംഗുലിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന സുരേഷ് ഗോപിയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് മുൻപുള്ളതാണ് ചിത്രം. ആശംസ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!


