
അമ്മ യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാളോഘോഷം, കേക്ക് നൽകി മമ്മൂട്ടിയും മോഹൻലാലും; വിഡിയോ
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി പേരാണ് സൂപ്പർതാരത്തിന് ആശംസകളുമായി എത്തിയത്
മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് 64ാം പിറന്നാൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി പേരാണ് സൂപ്പർതാരത്തിന് ആശംസകളുമായി എത്തിയത്. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലും സുരേഷ് ഗോപി പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷിച്ചു.

കേക്ക് മുറിച്ച് സുരേഷ് ഗോപി പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നത്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഇരുവരും സുരേഷ് ഗോപിയ്ക്ക് കേക്ക് നൽകി ആശംസകൾ അറിയിച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി ഫേയ്സ്ബുക്കിൽ പങ്കുവച്ചു.
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജോണി ആന്റണി, ഷാജി കൈലാസ്, മേജര്‍ രവി തുടങ്ങിയവർ ആശംസകളുമായി എത്തി.suresh-gopiപ്രിയപ്പെട്ട സുരേഷിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി കുറിച്ചു. 'കിംഗ് ആന്റ് കമ്മീഷണർ' എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. മോഹൻലാലും സുരേഷ് ഗോപിയുടെ ഫോട്ടോ പങ്കുവച്ചു ആശംസ അറിയിച്ചു. കൂടാതെ താരത്തിന്റെ 251ാം ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തുവന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



