
സിനിമ സംഘടനകള്‍ ശബ്ദമുയര്‍ത്തണമെന്ന് രജനികാന്ത്; മാപ്പില്ലെന്ന് സൂര്യ; ജനനായകന് പിന്തുണയുമായി തമിഴകം
തമിഴ് സിനിമാ ലോകത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു

ജനനായകന് ലീക്കായ സംഭവത്തില്‍ പ്രതികരണവുമായി തമിഴ് സിനിമാ ലോകം. കഴിഞ്ഞ ദിവസമാണ് എക്സിലൂടെ ചിത്രം മുഴുവനായും ലീക്കാകുന്നത്. വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ജനനായകന്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് ചിത്രം ലീക്കാകുന്നത്.
അതേസമയം, ജനനായകന് ലീക്കായതിനെതിരെ തമിഴ് സിനിമാ ലോകത്തു നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. നടന് ശിവ കാര്‍ത്തികേയനാണ് താരങ്ങളില്‍ ആദ്യം ലീക്കിനെതിരെ രംഗത്തെത്തുന്നത്. പിന്നാലെയാണ് മറ്റ് താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. വിശാല്‍, കമല്ഹാസന് തുടങ്ങിയവരും പ്രതിഷേധവുമായെത്തി.
സൂപ്പര്‍ താരങ്ങളായ രജനികാന്തും സൂര്യയും ചിത്രം ലീക്കായതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നാണ് രജനികാന്ത് അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയാണ് രജനിയുടെ പ്രതികരണം.
'ജനനായകന് സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഞെട്ടലും വേദനയുമാണ് നല്‍കിയിരിക്കുന്നത്. സിനിമാ സംഘടനകള്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തണം. സര്‍ക്കാര്‍ ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനമായ ശിക്ഷ നല്‍കുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്.' എന്നാണ് രജനികാന്ത് പറഞ്ഞത്.
''ഹൃദയഭേദകവും അനീതിയും. ഒരു ടീമിന്റെ മൊത്തം പാഷനേയും ഇതിലേക്ക് ചുരുക്കി. ഈ സിനിമ കാണുകയോ, പങ്കുവെക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുതെന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. അവരുടെ തൊഴിലിനെ മാനിക്കുക. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയും ഈ പ്രവൃത്തിയെ അപലപിക്കുകയും ചെയ്യുന്നു. ഇതിന് മാപ്പില്ല'' എന്ന് സൂര്യയും പ്രതികരിച്ചു.
പിന്നാലെ നിരവധി പേരാണ് ജനനായകന് പിന്തുണയുമായി എത്തിയത്. താരങ്ങളായ കാർത്തി, ഖുശ്ബു തുടങ്ങിയവർ പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. നടനും സംവിധായകനുമായ ആർജെ ബാലജിയും പിന്തുണയുമായെത്തിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയെ ഒന്നാകെ വേദനിപ്പിക്കുന്നതാണ് സംഭവമെന്നാണ് കാർത്തി പറഞ്ഞത്. അതേസമയം പെെറസി വിനോദമല്ലെന്നും സംഘടിതമായ കൊള്ളയാണെന്നുമാണ് ഖുശ്ബുവിന്റെ പ്രതികരണം.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Suriya, Rajinikanth, Karthi and many more comes in support of Vijay starrer Jana Nayagan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...!'; ധര്‍മനില്‍ 'രജനിയുടെ വില്ലന്‍' ആരെന്ന് അബദ്ധത്തില്‍ വെളിപ്പെടുത്തി റാഷി ഖന്ന

'എന്നെ 'അണ്ണാ' എന്ന് വിളിച്ചതില്‍ ഒരുപാട് സന്തോഷം, അത് മാറ്റി സാര്‍ എന്ന് ആക്കരുത്'; ഫഹദിനോട് സൂര്യ


