
സൂരറൈ പോട്ര് ഹിന്ദി റിമേക്കിന്; സംവിധാനം സുധ കൊങ്കര, നിർമാതാവായി സൂര്യയും
2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നത്

സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തിയ സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ഹിന്ദിയിലും ചിത്രമൊരുക്കുക.
തമിഴിൽ ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമയിലെ ഉർവ്വശിയുടെ അഭിനയം ഏറെ ശ്രദ്ധനേടി. ചിത്രം ഹിന്ദിയിലെത്തുമ്പോൾ അഭിനേതാക്കൾ ആരായിരിക്കും എന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കു വിമാനത്തിൽ യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സൂരറൈ പോട്ര്. ചിത്രത്തിൽ സൂര്യ മാരൻ എന്ന കഥാപാത്രമാണ് അവതരിപ്പിച്ചത്. ബൊമ്മി എന്നാണ് അപർണയുടെ കഥാപാത്രത്തിന്റെ പേര്.
The bonafide OTT HIT #SooraraiPottru to be remade in Hindi. #SudhaKongara, the director of the original to helm the remake. @Suriya_offl @2D_ENTPVTLTD and @Abundantia_Ent to produce. pic.twitter.com/pciRQDWRV5
â Rajasekar (@sekartweets) July 12, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
