സൂര്യ ജല്ലിക്കെട്ട് പരിശീലിക്കുന്നതിനു ഇടയിൽ പകർത്തിയതാണ് രം​ഗങ്ങൾ

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:04 am IST

News Now

സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടിവാസൽ. ജല്ലിക്കട്ടിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിത്രത്തിനായി സൂര്യ ജല്ലിക്കെട്ട് പരിശീലിക്കുന്നതിനു ഇടയിൽ പകർത്തിയതാണ് രം​ഗങ്ങൾ. 

വമ്പൻ കാളകുറ്റനെ നേരിടുന്ന സൂര്യയെയാണ് വിഡിയോയിൽ കാണുന്നുണ്ട്. താരത്തിനു നേരെ കാള പാഞ്ഞു വരുന്നുണ്ട്. എന്നാൽ ധൈര്യം വിടാതെ അതിനെ മെരുക്കാനുള്ള ശ്രമം നടത്തുകയാണ് താരം. വൻ സ്വീകരണമാണ് ടീസറിന് ലഭിക്കുന്നത്. സൂര്യയുടെ മറ്റൊരു മാസ്റ്റർപീസ് ചിത്രത്തിലൂടെ ലഭിക്കുമെന്നാണ് ആരാധകരുടെ കമന്റുകൾ. 

'വാടിവാസൽ എന്നു പേരിൽ സി.എസ്. ചെല്ലപ്പ എഴുതിയ നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് പറയുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. ആൻഡ്രിയ ജെറമിയ, അമീർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates