കെജിഎഫും കാന്താരയും ഒരുക്കിയ ഹോംബാലെയ്‌ക്കൊപ്പം സൂര്യ; സംവിധാനം ജ്ഞാനവേല്‍; പീക്ക് പടം വരുന്നു!

ചിത്രത്തിലെ നായിക കയാദു ലോഹര്‍ ആണ്.

Suriya
Suriyaഫെയ്സ്ബുക്ക്
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :29 ജൂൺ 2026, 4:53 pm IST

കറുപ്പിലൂടെ ബോക്‌സ് ഓഫീസിലേക്ക് തിരികെ വന്നിരിക്കുകയാണ് സൂര്യ. ആ വിജയം ആവര്‍ത്തിച്ച് തന്റെ സിംഹാസനത്തില്‍ ഇരിപ്പുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സൂര്യ. വമ്പന്‍ സിനിമകളാണ് താരത്തിന്റേതായി അണിയറയിലൊരുങ്ങുന്നത്. ജിത്തു മാധവന്‍ ഒരുക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി വന്‍ പ്രഖ്യാപനം വന്നിരിക്കുകയാണ്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിലെ ഏറ്റവും വലിയ നിര്‍മാതാക്കളായി മാറിയ ഹോംബാലെ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ സൂര്യയാണ് നായകന്‍. ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതാദ്യമായിട്ടാണ് സൂര്യയും ഹോംബാലെയും കൈ കോര്‍ക്കുന്നത്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കര്‍ ആണ്. കറുപ്പില്‍ സൂര്യയ്ക്കായി സംഗീതമൊരുക്കി കയ്യടി നേടിയ സംഗീതസംവിധായകനാണ് സായ്. ചിത്രത്തിലെ നായിക കയാദു ലോഹര്‍ ആണ്. കതിര്‍ ആണ് ഛായാഗ്രഹണം.

അതേസമയം കറുപ്പിലൂടെ വമ്പന്‍ തിരിച്ചുവരവാണ് സൂര്യ നടത്തിയിരിക്കുന്നത്.ചിത്രം 300 കോടിയിലധികമാണ് നേടിയത്. 13 വര്‍ഷത്തിന് ശേഷമാണ് സൂര്യ ബോക്‌സ് ഓഫീസില്‍ ഹിറ്റ് നേടുന്നത്. മലയാളി നടി മമിത ബൈജു നായികയായ വിശ്വനാഥ് ആന്റ് സണ്‍സ് ആണ് സൂര്യയുടേതായി അണിയറയിലുള്ള ചിത്രം.

News Now

Summary

Suriya to star in Hombale Films' next. Kayadu Lohar will be the heroine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics