അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി

ദിലീപ്/ ഫയൽ ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

കൊച്ചി: ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൗൺസിലിൽ പരാതി നൽകി അതിജീവിത. അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി. അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെയാണ് നടിയുടെ പരാതി. 

ബി രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ച സ്വാധീനിച്ചെന്നും രാമൻപിള്ളയുടെ  ഓഫീസിൽ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കേസിൽ 20 സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ അഭിഭാഷക സംഘമാണെന്നും അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates