'കല്യാണം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഞങ്ങൾ രണ്ട് പേരും ലൊക്കേഷനിലേക്ക് പോയി; പിന്നെ തമ്മിൽ കാണുന്നത് ഒരു മാസം കഴിഞ്ഞ്'
കല്യാണ സമയത്ത് ഞങ്ങൾ രണ്ട് പേരും തിരക്കിലായിരുന്നു.

മലയാളിയാണെങ്കിലും തമിഴകത്ത് തിളങ്ങി നിൽക്കുകയാണ് നടി സ്വാസികയിപ്പോൾ. ഒന്നിനു പുറകേ ഒന്നായി നിരവധി തമിഴ് സിനിമകളാണ് സ്വാസികയുടേതായി റിലീസ് ചെയ്യുന്നത്. സീരിയൽ താരം പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭർത്താവ്. പ്രണയത്തെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
"വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോൾ തന്നെയാണ് എന്റെ പ്രണയവും സംഭവിക്കുന്നത്. ഞങ്ങൾ രണ്ട് പേരും ഒരു സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്. നാല് വർഷത്തോളം പ്രണയിച്ചു. ഒരു വർഷമായിരുന്നു സീരിയലിൽ അഭിനയിച്ചത്. സീത എന്ന സീരിയലിന് ശേഷം ചെയ്ത സീരിയൽ ആയിരുന്നു അത്. മനം പോലെ മാംഗല്യം എന്നായിരുന്നു അതിന്റെ പേര്.
അതിലാണ് അദ്ദേഹത്തെ കാണുന്നത്. ഒരു വർഷം കഴിഞ്ഞ് ആ സീരിയൽ പൂർത്തിയായി കഴിഞ്ഞപ്പോഴാണ് പ്രണയത്തിലാകുന്നത്. എന്റെ വർക്ക് ലൈഫിനൊപ്പം ഓർഗാനിക്കലി അതും നടന്നു. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് എല്ലാം തന്നത് ഈ ഇൻഡസ്ട്രിയാണ്. എന്റെ പേര്, പ്രശസ്തി, ഭർത്താവ്, കുടുംബം അങ്ങനെയെല്ലാം.
എല്ലാ നല്ല കാര്യങ്ങളും കാമറയ്ക്ക് മുന്നിൽ നിന്നാണ് സംഭവിച്ചത്. വർക്ക് ഷെഡ്യൂളിനൊപ്പം പ്രണയവും ഒരു സൈഡിൽ കൂടി നടന്നു. അദ്ദേഹത്തിനും അഭിനയിക്കാൻ ഇഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും അത്ര താല്പര്യമില്ല. അദ്ദേഹം വേറെ ജോലി ചെയ്യണമെന്നായിരുന്നു അവരുടെ ആഗ്രഹം. അദ്ദേഹം ഗെയിം ഡെവല്പർ ആയിട്ടാണ് വർക്ക് ചെയ്തിരുന്നത്.
അദ്ദേഹത്തിന് അതും ഇഷ്ടമാണ്. അതോടൊപ്പം അഭിനയിക്കാനും താല്പര്യമുണ്ടായിരുന്നു. കോവിഡ് സമയത്ത് വർക്ക് ഫ്രം ഹോം വന്ന സമയത്ത് ഒരു അവസരം വന്നു. അങ്ങനെയാണ് ഓക്കെ പറയുന്നത്. അവസാനം ഞങ്ങളുടെ രണ്ടു പേരുടെയും താല്പര്യങ്ങൾ ഒന്നായിരുന്നു സിനിമ. ഞങ്ങൾ സംസാരിക്കുന്നതെല്ലാം സിനിമയെക്കുറിച്ചായിരുന്നു. ഞാൻ സംസ്ഥാന പുരസ്കാരം വാങ്ങാൻ പോകുന്നത് സീരിയലിന്റെ ലൊക്കേഷനിൽ നിന്നാണ്.
ആ സമയത്ത് നമ്മൾ പ്രണയത്തിൽ അല്ലായിരുന്നു. നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും വലിയ പ്രചോദനമാണ് എന്നൊക്കെ അദ്ദേഹം പറഞ്ഞു. സീരിയലിൽ നിന്ന് ഇങ്ങനെ ആരും സിനിമയിൽ എത്തില്ല എന്നാണ് എല്ലാവരും പറയുന്നത്. നിങ്ങൾ സീരിയലിൽ നിന്ന് പോയി ഇതുപോലെ അവാർഡ് ഒക്കെ വാങ്ങി. വലിയ സന്തോഷം എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്റെ എല്ലാ കാര്യങ്ങളും അദ്ദേഹം കാണുന്നുണ്ടായിരുന്നു. എനിക്ക് സിനിമ എത്രത്തോളം ഇഷ്ടമാണ് എന്നതൊക്കെ.
അദ്ദേഹത്തിന്റെ ഇത്തരം ഇഷ്ടങ്ങളെ പോകപോകെ ഞാനും മനസിലാക്കി. അങ്ങനെ വർക്കിലൂടെ ആ പ്രണയം സംഭവിച്ചു, കല്യാണം നടന്നു. കല്യാണ സമയത്ത് ഞങ്ങൾ രണ്ട് പേരും തിരക്കിലായിരുന്നു. അദ്ദേഹം ഒരു സീരിയൽ കമ്മിറ്റ് ചെയ്തിരുന്നു ആ സമയത്ത്. ഞാൻ ഒരു തെലുങ്ക് സിനിമയും കമ്മിറ്റ് ചെയ്തിരുന്നു. ഞങ്ങൾ രണ്ട് പേരും രണ്ട് ലൊക്കേഷനിൽ നിന്ന് വന്ന് കല്യാണം കഴിച്ചിട്ട് രണ്ട് ലൊക്കേഷനിലേക്ക് പോയി.
കല്യാണം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ അദ്ദേഹം ചെന്നൈയിലേക്കും ഞാൻ രാജമൻഡ്രിയിലേക്കും പോയി. പിന്നെ ഒരു മാസം കഴിഞ്ഞാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. സിനിമ നമ്മളെ എത്രത്തോളം സ്നേഹത്തോടെയാണ് നിർത്തിയത് എന്ന് നോക്കൂ. ദൈവത്തോട് നന്ദി. കല്യാണം കഴിഞ്ഞ് കരിയർ ഒരുപാട് പേർക്ക് പ്രശ്നമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.
അതും ഒരു യൂണിവേഴ്സിന്റെ അനുഗ്രഹം. എനിക്ക് എല്ലാം നന്നായി നടന്നു. അദ്ദേഹവും ചെന്നൈയിൽ സെറ്റിലായി. ഞാനും ഇപ്പോൾ തമിഴിൽ തിരക്കായി. എല്ലാം യൂണിവേഴ്സിന്റെ പവർ".- ജെ എഫ് ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Swaswika opens up about healthy marriage life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






