
'ആ കമന്റ് ദേഹത്ത് ചെളിവെള്ളം കോരി ഒഴിച്ചത് പോലെ'; സാധാരണക്കാര്‍ സഹിച്ച് ജീവിക്കണം: മഞ്ജു പത്രോസ്
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞാന്‍ മടുത്തു. സൈബര്‍ സെല്ല് എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരുമെന്നും മഞ്ജു പത്രോസ്

സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട അധിക്ഷേപങ്ങള്‍ക്കെതിരെ നടത്തിയ നിയമ പോരാട്ടങ്ങളെക്കുറിച്ച് നടി മഞ്ജു പത്രോസ്. തന്റെ വിഡിയോയ്ക്ക് താഴെ വന്നൊരു കമന്റിനെതിരെ സൈബര്‍ സെല്ലിനെതിരെ പരാതി നല്‍കിയപ്പോഴുണ്ടായ അനുഭവമാണ് മഞ്ജു പത്രോസ് തുറന്നു പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.
''ഒരുത്തന് വന്ന് ഒരു കമന്റിട്ടു. എനിക്കത് താങ്ങാന്‍ പറ്റിയില്ല. എന്റെ ദേഹത്തേക്ക് ചെളി വെള്ളം കോരിയൊഴിക്കുന്നത് പോലെയാണ് തോന്നിയത്. എനിക്കത് സഹിക്കാനേ പറ്റിയില്ല. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അവര്‍ അന്വേഷിച്ചു. ആളെ പിടിച്ചു. ഫോര്‍ട്ടു കൊച്ചിയിലുള്ള, ഒരു പണിയുമില്ലാത്തവനായിരുന്നു. അവന് വന്നു. ചേച്ചി എന്നോട് ക്ഷമിക്കണം, കള്ളു കുടിച്ചിരിക്കുമ്പോള്‍ ചെയ്തതാണെന്ന് പറഞ്ഞു. കോംപ്രമൈസിന് പോകണമോ എന്ന് പൊലീസ് ചോദിച്ചു. ഇല്ല, കേസാക്കണം എന്ന് ഞാന്‍ പറഞ്ഞു'' മഞ്ജു പത്രോസ് പറയുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''സ്വാഭാവികമായി നമ്മള് വിചാരിക്കുക രണ്ട് മാസത്തിനുള്ളില്‍ കേസ് തീരുന്നു, മാതൃകപരമായ ശിക്ഷ കൊടുക്കുന്നു, പൊതുസമൂഹത്തിന് കാണിച്ചു കൊടുക്കുന്നു എന്നാണ്. കേസ് രജിസ്റ്റര്‍ ചെയ്തു, കോടതിയിലേക്ക് പോയി. അത് കഴിഞ്ഞ് ഞാന്‍ തിരികെ ജോലിത്തിരക്കിലേക്ക് പോയി. നാല് കൊല്ലം കഴിഞ്ഞ്, ആറ് മാസം മുമ്പ് ആ കേസ് വിളിച്ചിരിക്കുകയാണ്. ആളുടെ പേര് വരെ മറന്നു പോയി. ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തെല്ലാം നടക്കുന്നു. നീണ്ട വാദ പ്രതിവാദങ്ങള്‍ നടന്നു. പക്ഷെ വിധിയായിട്ടില്ല. ഞാന്‍ ചാകുമ്പോഴേക്കും വിധിയാകുമായിരിക്കും'' എന്നും മഞ്ജു പത്രോസ് പറയുന്നു.
നിസാരമായ കേസാണ്. പ്രതിയെ വരെ കിട്ടി. നമ്മള് ജെനുവിന് ആണെന്ന് തെളിയിക്കുന്ന തെളിവുകളും നല്കി. എന്നിട്ടും വിധിയായിട്ടിട്ടില്ല. പിന്നെ എന്ത് അര്‍ത്ഥത്തിലാണ് നമ്മള് ഇവിടെ സുരക്ഷിതരാണെന്ന് പറയുന്നതെന്നും മഞ്ജു പത്രോസ് ചോദിക്കുന്നുണ്ട്. തനിക്കുണ്ടായ മറ്റൊരു അനുഭവവും മഞ്ജു പത്രോസ് പങ്കുവെക്കുന്നുണ്ട്.
''ഈയ്യടുത്ത് വേറൊരു കേസ് കൊടുത്തു. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് സ്ലോമോഷനാക്കിയും ശരീര ഭാഗങ്ങള്‍ വലുതാക്കി കാണിച്ചും വിഡിയോ പ്രചരിപ്പിക്കുന്നു. അതിന്റെ അടിയില്‍ ആളുകള്‍ വന്ന് മോശം കമന്റിടുന്നു. ഒരു ദിവസം ഇതെല്ലാം കൊണ്ട് എസ്പി ഓഫീസിലേക്ക് പോയി. എന്റെ അവസ്ഥ കണ്ടപ്പോള്‍ വിഷമിക്കണ്ട നമുക്ക് നോക്കാമെന്ന് അവര്‍ പറഞ്ഞു. സൈബര്‍ സെല്ലിലേക്ക് വിട്ടു. പിന്നെ ഒരു അനക്കവുമില്ല. കുറേ നാള് കഴിഞ്ഞപ്പോള്‍ ഞാന്‍ അവരെ വിളിച്ചു. ഞാന്‍ വിളിക്കാന്‍ ഇരിക്കുകയായിരുന്നു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഐപി അഡ്രസില്‍ നിന്നാണ് ചെയ്തിരിക്കുന്നത്. ആളെ കിട്ടും പക്ഷെ അവിടെ പോകാനുള്ള ചെലവും കാര്യങ്ങളും ഉണ്ടെന്ന് പറഞ്ഞു'' എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
എനിക്ക് മനസിലായ കാര്യം, ആരെക്കുറിച്ച് എന്തും പറയാം, എന്നിട്ട് കുറച്ച് ദൂരത്തേക്ക് മാറി നിന്നാല്‍ മതി. സൈബര്‍ സെല്ലിന് പൈസ ഇല്ലാത്തതു കൊണ്ട് പിടിക്കാന്‍ വരില്ല. അല്ലെങ്കില്‍ സ്വാധീനം വേണം. സാധാരണക്കാര്‍ സഹിച്ച് ജീവിക്കണമെന്നും മഞ്ജു തുറന്നടിക്കുന്നു. ആ കേസും ഇപ്പോള്‍ കോടതിയിലെത്തിയിട്ടുണ്ട്. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞാന്‍ മടുത്തു. സൈബര്‍ സെല്ല് എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരുമെന്നും മഞ്ജു പത്രോസ് പറയുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Manju Pathrose calls out the delay in law procedures of cyber cases.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കൈക്കോട്ടും കണ്ടിട്ടില്ല' പാടേണ്ടിയിരുന്നത് ഞാന്‍, വേഷമുണ്ടേലേ പാടുവെന്ന് വിനീതിനോട് പറഞ്ഞു: മഞ്ജു വാര്യര്‍

'എന്തോന്ന് പ്രതികരിക്കണം, അന്തസുള്ള പിള്ളേര് മിണ്ടാതിരിക്കും'; മഞ്ജു വാര്യരെ പ്രശംസിച്ച് മല്ലിക സുകുമാരൻ



